ദേശീയം

ബിജെപിയുടെ വരുമാനത്തില്‍ 81 ശതമാനത്തിന്റെ വര്‍ധന; കോണ്‍ഗ്രസിന് 14 ശതമാനം ഇടിവ് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ വരുമാനത്തില്‍ വന്‍ വര്‍ധന. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ ബിജെപിയുടെ വരുമാനത്തില്‍ 81 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയതായി അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോമ്‌സ് എന്ന സന്നദ്ധ സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതേസമയം പ്രമുഖ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ വരുമാനത്തില്‍ ഇടിവ് രേഖപ്പെടുത്തി 14 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സമര്‍പ്പിച്ച ഓഡിറ്റ് റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചാണ് എഡിആറിന്റെ റിപ്പോര്‍ട്ട്.

2016-17 സാമ്പത്തിക വര്‍ഷത്തില്‍ ബിജെപിയുടെ വരുമാനത്തില്‍ 463 കോടി രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ വരുമാനം 1034 കോടി രൂപയായി. കോണ്‍ഗ്രസിന്റെ വരുമാനത്തില്‍ 36 കോടി രൂപയുടെ കുറവോടെ 225 കോടി രൂപയായി താഴ്ന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

സംഭാവനകളാണ് പാര്‍ട്ടികളുടെ മുഖ്യ വരുമാനമാര്‍ഗം. 997 കോടി രൂപയാണ് ഇത്തരത്തില്‍ ബിജെപിക്ക് ലഭിച്ചത്. അതായത് മൊത്തം വരുമാനത്തിന്റെ 96 ശതമാനം വരും. കോണ്‍ഗ്രസിന് 50 കോടി രൂപ സംഭാവനയായി ലഭിച്ചതാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

അതേസമയം ബിജെപി ഇക്കാലയളവില്‍ 710 കോടി രൂപ ചെലവഴിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇതില്‍ ഭൂരിഭാഗം തുകയും ചെലവഴിച്ചത്. 604 കോടി രൂപ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി ബിജെപി ചെലവഴിച്ചപ്പോള്‍ കോണ്‍ഗ്രസിന്റെ കണക്കില്‍ ഇത് 149 കോടി രൂപ മാത്രമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി