ദേശീയം

പാർലമെന്റ് സ്തംഭനം : ബിജെപിയും ഉപവാസത്തിന് ; നരേന്ദ്രമോദിയും അമിത്ഷായും പങ്കെടുക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രതിപക്ഷ ബഹളത്തെ തുടർന്ന് യാതൊരു ചർച്ചകളും കൂടാതെ പാർലമെന്റ് സമ്മേളനം അവസാനിപ്പിക്കേണ്ടി വന്നതിൽ പ്രതിഷേധവുമായി ബിജെപിയും.  പാര്‍ലമെന്റ് സ്തംഭനത്തിൽ പ്രതിഷേധിച്ച് ബിജെപി നാളെ സംഘടിപ്പിക്കുന്ന ഉപവാസസമരത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പാര്‍ട്ടി ദേശീയാധ്യക്ഷന്‍ അമിത്ഷായും പങ്കെടുക്കും.

പ്രധാനമന്ത്രിയുടെ ഓഫീസില്‍ത്തന്നെയാണ് നരേന്ദ്രമോദി ഉപവസിക്കുക. ദൈനംദിന ജോലികളിൽ മുടക്കം വരാതിരിക്കുക ലക്ഷ്യമിട്ടാണ് മോദി ഓഫീസിൽ ഉപവസിക്കുന്നത്. അവരവരുടെ മണ്ഡലങ്ങളില്‍ ഉപവസിക്കുന്ന ബിജെപി എംപിമാരെ വിഡിയോ കോണ്‍ഫറൻസ് വഴി മോദി അഭിസംബോധന ചെയ്യും.

കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ പ്രവര്‍ത്തകര്‍ക്കൊപ്പമാണ് ബിജെപി അധ്യക്ഷനും രാജ്യസഭാ എംപിയുമായ അമിത് ഷാ ഉപവസിക്കുക.  രാജ്യവ്യാപകമായി നടക്കുന്ന ഉപവാസത്തില്‍ ബിജെപി.യുടെ എല്ലാ എംപിമാരും നേതാക്കളും പങ്കെടുക്കും. കേന്ദ്രസര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ രാജ്ഘട്ടിൽ കോണ്‍ഗ്രസ് ഉപവാസം നടത്തിയതിന് ബദലാണു ബിജെപിയുടെ സമരം.

പാർലമെന്റ് സ്തംഭിക്കാൻ കാരണം സർക്കാരിന്റെ സ്പോൺസേർഡ് പ്രതിഷേധം ആണെന്ന് ആരോപണമുണ്ട്. ഇതിന്റെ മുനയൊടിക്കുക കൂടിയാണ് ഉപവാസത്തിലൂടെ ല‌ക്ഷ്യമിടുന്നത്. ഈ ദശാബ്ദത്തിൽ ഏറ്റവും കാര്യക്ഷമത കുറഞ്ഞ ബജറ്റ് ‌സമ്മേളനമാണ് ഇത്തവണ സമാപിച്ചത്. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിൽ ലോക്സഭ പ്രവർ‌ത്തിച്ചത് ആകെ സമയത്തിന്റെ നാലു ശതമാനം മാത്രമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല, തുഷാറിനോട് മത്സരിക്കേണ്ടെന്നാണ് പറഞ്ഞത്'

'തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ ഹരിശ്ചന്ദ്രന്‍, അമര്‍ അക്ബര്‍ അന്തോണിയിലെ നല്ലവനായ ഉണ്ണി'; ഷാഫി പറമ്പിലിനെ പരിഹസിച്ച് പി ജയരാജന്‍

എഎപിയുടെ പ്രചാരണ ഗാനം മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍, പിന്നില്‍ ബിജെപിയെന്ന് ആരോപണം

ജാക്‌സും കോഹ്‌ലിയും തകര്‍ത്തടിച്ചു, നിര്‍ണായക മത്സരത്തില്‍ ടൈറ്റന്‍സിനെ വീഴ്ത്തി ബംഗളൂരു

മേല്‍ക്കൂരയില്‍ തങ്ങി പിഞ്ചുകുഞ്ഞ്, അതിസാഹസികമായി രക്ഷപ്പെടുത്തല്‍; ശ്വാസം അടക്കിപ്പിടിച്ച് കാഴ്ചക്കാര്‍-വീഡിയോ