ദേശീയം

പോലീസ് റെയ്ഡിനിടെ രണ്ട് സ്ത്രീകള്‍ മൂന്നുനില കെട്ടിടത്തില്‍നിന്ന് വീണുമരിച്ചു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ദക്ഷിണ മുംബൈയില്‍ പോലീസ് റെയ്ഡിനിടെ രണ്ട് സ്ത്രീകള്‍  മൂന്നുനില കെട്ടിടത്തില്‍നിന്നു വീണു മരിച്ചു. അനാശാസ്യം നടക്കുന്നതായുള്ള വിവരത്തെ തുടര്‍ന്ന് ഗ്രാന്‍ഡ് റോഡ് മേഖലയിലുള്ള കെട്ടിടത്തില്‍ പോലീസ് പരിശോധന നടത്തുന്നതിനിടെയാണ് സംഭവം. ലൈംഗിക തൊഴിലാളികളായ സ്ത്രീകളാണ് കെട്ടിടത്തില്‍നിന്ന് വീണു മരിച്ചതെന്ന് പോലീസ് പറയുന്നു.

ചൊവ്വാഴ്ച രാത്രി 10.30ഓടെയാണ് അപകടമുണ്ടായത്. വേശ്യാവൃത്തിക്ക് കുപ്രസിദ്ധമായ ഡി.ബി മാര്‍ഗിലുള്ള കെട്ടിടത്തില്‍ പരിശോധന നടത്താന്‍ എത്തിയതായിരുന്നു പോലീസ് സംഘം. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ പരിശോധന ആരംഭിച്ചപ്പോള്‍ത്തന്നെ പോലീസ് എത്തിയതായുള്ള വിവരം മറ്റു നിലകളിലുള്ളവരെ ചിലര്‍ അറിയിച്ചു. ഇതോടെ മറ്റു മുറികളിലുള്ളവര്‍ മുകള്‍ നിലയിലേക്ക് തിക്കിത്തിരക്കി ഓടി.

ഇതില്‍ രണ്ടു സ്ത്രീകള്‍ മൂന്നാമത്തെ നിലയിലെ മുറിയില്‍നിന്ന് ജനാലയിലൂടെ കയര്‍ ഇട്ട് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതിനിടയില്‍ ഇവര്‍ കാല്‍തെറ്റി കെട്ടിടത്തില്‍നിന്ന് താഴേക്കു വീഴുകയായിരുന്നെന്ന് പോലീസ് പറയുന്നു. ഉടന്‍തന്നെ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ ഇവര്‍ മരിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

സേ പരീക്ഷ മെയ് 28 മുതല്‍ ജൂണ്‍ ആറ് വരെ; ജൂണ്‍ ആദ്യവാരം സര്‍ട്ടിഫിക്കറ്റുകള്‍ ഡിജി ലോക്കറില്‍

പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് കോണ്‍ഗ്രസ്; സര്‍ക്കാരിന് യാതൊരു പ്രതിസന്ധിയുമില്ലെന്ന് ഹരിയാന മുഖ്യമന്ത്രി

ലിവ് ഇന്‍ ബന്ധം ഇറക്കുമതി ആശയം, ഇന്ത്യന്‍ സംസ്‌കാരത്തിന് കളങ്കം: ഹൈക്കോടതി

ഓസ്‌ട്രേലിയന്‍ സ്റ്റുഡന്റ് വിസ വ്യവസ്ഥയില്‍ മാറ്റം; സേവിങ്‌സ് നിക്ഷേപം 16ലക്ഷം വേണം