ദേശീയം

ആസിഫ കൊലപാതകം: ചോദ്യം ചെയ്ത ബിജെപി എംഎല്‍എയെ കാണാനില്ല

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: കശ്മീരില്‍ എട്ടുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ ചോദ്യം ചെയ്യലിന് പിന്നാലെ ക്വത്‌വ എംഎല്‍എ രാജീവ് ജസ്‌റോയിയെ കാണാനില്ല. കഴിഞ്ഞ രണ്ടുദിവസമായി എംഎല്‍എയെ കുറിച്ച് വിവരമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മണ്‌ലത്തെയാണ് രാജീവ് പ്രതിനിധാനം ചെയ്യുന്നത്.

എന്റെ ഭാര്യമാതാവ് അസുഖമായതിനാല്‍ ആശുപത്രിയില്‍ എത്തിക്കാന്‍ കൊണ്ടുപോകുകയാണെന്നായിരുന്നു എംഎല്‍എ അവസാനമായി മാധ്യമങ്ങളോട് പ്രതികരിച്ചത്. അതിന് പിന്നാലെ എംഎല്‍എയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു.

സംഭവത്തില്‍ പ്രതികളെ സംരക്ഷിക്കാനുള്ള ബിജെപിയുടെ ഇടപെടല്‍ കടുത്ത പ്രതിഷേധത്തിനിടയാക്കിയിരുന്നു. പ്രതികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ ഹിന്ദു എക്താ മഞ്ച് റാലിയില്‍ ബിജെപിയുടെ മന്ത്രിമാരും പങ്കെടുത്തിരുന്നു. എന്നാല്‍ അന്വേഷണം ത്വരിതവേഗത്തിലാക്കുമെന്നും കേസില്‍ നീതി ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി