ദേശീയം

അസിഫ ബാനുവിന്റെ കൊലപാതകത്തെ ന്യായീകരിച്ച സംഘപരിവാര്‍ പ്രവര്‍ത്തകനെതിരെ വന്‍ പ്രതിഷേധം; പ്രതിഷേധ ശരങ്ങള്‍ ജോലിചെയ്യുന്ന ബാങ്കിന്റെ ഫേസ്ബുക്ക് പേജിലും 

സമകാലിക മലയാളം ഡെസ്ക്

ജമ്മു കശ്മീരില്‍ എട്ടു വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്ന സംഭവത്തെ ന്യായീകരിച്ച മലയാളി യുവാവിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വന്‍ പ്രതിഷേധം. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിഷ്ണു നന്ദകുമാറിന്റെ ന്യായീകരണവാദങ്ങള്‍ക്കെതിരെയാണ് ഫേസ്ബുക്കിലൂടെ കടുത്ത പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. 

'ഇവളെ ഇപ്പോഴേ കൊന്നത് നന്നായി. അല്ലെങ്കില്‍ നാളെ ഇന്ത്യയ്‌ക്കെതിരെ തന്നെ ബോംബായി വന്നേനേ' അസിഫയുടെ കൊലപാതകത്തെ ന്യായീകരിച്ച് ഒരു ഫേസ്ബുക്ക് ഗ്രൂപ്പില്‍ വിഷ്ണു നടത്തിയ പ്രതികരണം ഇപ്രകാരമാണ്. വിഷ്ണുവിന്റെ കമന്റിന് പിന്നാലെ ഇയാള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ആരംഭിച്ചിരുന്നു. 

വിഷ്ണു ജോലി ചെയ്യുന്ന കൊഡാക് മഹേന്ദ്ര ബാങ്കിന്റെ ഫേസ്ബുക്ക് പേജില്‍ ഇയാളെ പുറത്താക്കണമെന്ന് ആവശ്യമുന്നയിച്ചെത്തുന്നവര്‍ നിരവധിയാണ്. മലയാളികള്‍ അടക്കമുള്ളവര്‍ ഇയാള്‍ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ബാങ്കില്‍ അസിസ്റ്റന്റ് മാനേജര്‍ പദവിയില്‍ ജോലി ചെയ്യുന്ന ഇയാള്‍ക്കെതിരെ #dismiss_your_manager എന്ന ഹാഷ്ടാഗിലാണ് കമ്പനിയുടെ ഫേസ്ബുക്ക് പേജിലെ പ്രതിഷേധങ്ങള്‍.

സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായതോടെ വിഷ്ണുവിന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ പൂട്ടിയിരുന്നു. ഇതിനുപിന്നാലെയാണ് പ്രതിഷേധങ്ങള്‍ ബാങ്കിന്റെ ഫേസ്ബുക്ക് പേജില്‍ സ്ഥാനം പിടിച്ചത്. ബാങ്കിന്റെ പോസ്റ്റുകള്‍ക്കടയിലും ബാങ്കിനെകുറിച്ചുള്ള അഭിപ്രായം രേഖപ്പെടുത്തേണ്ടിടത്തും നിറയുന്നത് വിഷിണുവിനെതിരെയുള്ള പ്രതിഷേധ ശരങ്ങളാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

മൊബൈല്‍ മോഷ്ടാവിനെ പിടികൂടുന്നതിനിടെ വിഷം കുത്തിവച്ചു; പൊലീസുകാരന്‍ മരിച്ചു