ദേശീയം

ഈ വീട്ടില്‍ പത്ത് വയസില്‍ താഴെയുള്ള പെണ്‍കുഞ്ഞുണ്ട്: ബിജെപിക്കാര്‍ക്ക് ഇങ്ങോട്ട് പ്രവേശനമില്ല

സമകാലിക മലയാളം ഡെസ്ക്

മ്മു കശ്മീരിലെ കത്തുവയില്‍ എട്ടുവയസ്സുകാരിയെ കൂട്ട ബലാല്‍സംഘത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍  കേരളത്തില്‍ വ്യത്യസ്ത രീതിയിലുള്ള പ്രതിഷേധം. സംഘപരിവാറിന് എതിരെ വീടുകള്‍ക്ക് മുന്നില്‍ പോസ്റ്ററുകള്‍ പതിച്ചാണ് പ്രതിഷേധം. തിരുവനന്തപുരം കളമച്ചല്‍ പ്രദേശത്താണ് വീടുകള്‍ക്ക് മുന്നില്‍ വ്യാപകമായി പോസ്റ്ററുകള്‍ പതിച്ചിട്ടുള്ളത്.

സംഘപരിവാറുകാര്‍ വീട്ടിനകത്തേക്ക് പ്രവേശിക്കരുതെന്നും വീട്ടില്‍ ചെറിയ പെണ്‍കുട്ടികളുണ്ടെന്നുമാണ് പോസ്റ്ററുകളില്‍ എഴുതിയിരിക്കുന്നത്. വോട്ട് ചോദിക്കാന്‍ വരുന്ന ബിജെപി പ്രവര്‍ത്തകരും അകത്തേക്ക് കയറരുതെന്നും നോട്ടീസുകളും തെരഞ്ഞെടുപ്പ് കാര്‍ഡുകളും ഗേറ്റിന് മുന്നിലിട്ടാല്‍ മതിയെന്നുമാണ് ചില പോസ്റ്ററുകളില്‍ എഴുതിയിരിക്കുന്നത്.

കശ്മീരിലെ കത്തുവയിലെ ആസിഫ എന്ന എട്ടു വയസുകാരി നേരിട്ട ക്രൂര പീഡനത്തിന്റെയും തുടര്‍ന്നുള്ള കൊലപാതകത്തിന്റെയും വിവരങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. ബ്രാഹ്മണര്‍ താമസിക്കുന്ന സ്ഥലമായ രസാന ഗ്രാമത്തില്‍നിന്നു മുസ്ലിം ബക്കര്‍വാല വിഭാഗത്തെ പേടിപ്പിച്ച് നാടുകടത്താന്‍ ക്ഷേത്രം നടത്തിപ്പുകാരനായ സാഞ്ജി റാമിന്റെ പദ്ധതിയായിരുന്നു കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച് കൊലപ്പെടുത്തുക എന്നത്. 

ഒരാഴ്ചയോളം ക്ഷേത്രത്തില്‍ മയക്കുമരുന്നു കൊടുത്തിട്ട് പ്രായപൂര്‍ത്തിയാകാത്ത ഒരാളും രണ്ടും പോലീസുകാരും അടങ്ങുന്ന സംഘം പലകുറി ബലാത്‌സംഗം ചെയ്തുവെന്നും ആ ദിവസങ്ങളിലൊന്നും ആഹാരം നല്‍കിയില്ലെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്. 

ബക്കര്‍വാള്‍ സമുദായത്തിന്റെ പ്രക്ഷോഭത്തെ തുടര്‍ന്നാണ് െ്രെകംബ്രാഞ്ച് കേസന്വേഷിക്കുന്നത്. സഞ്ജിറാം, മകന്‍ വിശാല്‍ ജംഗോത്ര, പ്രായപൂര്‍ത്തിയാവാത്ത മരുമകന്‍, ഒരു പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍, ഒരു ഹെഡ് കോണ്‍സ്റ്റബിള്‍, മറ്റ് രണ്ട് പൊലീസുകാര്‍ എന്നിവരാണ് കേസിലെ  പ്രതികള്‍. പ്രതികളെ രക്ഷിക്കാന്‍ സ്ഥലത്തെ ഹിന്ദു സംഘടനകളുടെ നേതൃത്വത്തില്‍ ശ്രമം നടന്നിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അത്ര നിഷ്‌കളങ്കമായി കൂടിക്കാഴ്ചയ്ക്ക് പോകരുതായിരുന്നു, പാര്‍ട്ടി ചര്‍ച്ച ചെയ്യും: തോമസ് ഐസക്ക്

'ഇനി രണ്ടുവര്‍ഷത്തേക്ക് സിനിമയില്‍ അഭിനയിക്കാന്‍ വിടണം; നിയമസഭാ തെരഞ്ഞെടുപ്പ് വരെ'

റണ്ണൊഴുകിയ മത്സരത്തിലും സിംഗിളിനായി അമ്പയറോട് തര്‍ക്കിച്ച് ഗംഭീര്‍, വിഡിയോ

'കുഞ്ഞിനെ 3 ദിവസം അന്യമതസ്ഥർക്ക് കൊടുക്കരുത്'; വിചിത്ര നിർദേശം; ഈ നാടിനിത്‌ എന്തു പറ്റിയെന്ന് സാന്ദ്ര തോമസ്

വിശ്വസുന്ദരി മത്സരത്തിന് സൗദി അറേബ്യയും?, പ്രതീക്ഷയില്‍ റൂമി ഖഹ്താനി; ചര്‍ച്ച നടക്കുകയാണെന്ന് സംഘാടകര്‍