ദേശീയം

കത്വ, ഉന്നാവോ സംഭവങ്ങള്‍ രാജ്യത്തിന് അപമാനം; നീതി നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കത്വ, ഉന്നാവോ സംഭവങ്ങളില്‍ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത്തരം സംഭവങ്ങള്‍ രാജ്യത്തിന് അപമാനമെന്ന് പറഞ്ഞ പ്രധാനമന്ത്രി കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് ഉറപ്പുനല്‍കി. ഒരു കുറ്റവാളിയെയും രക്ഷപ്പെടാന്‍ അനുവദിക്കില്ല. എന്ത് വില കൊടുത്തും നീതി നടപ്പാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 

ഒരു പരിഷ്‌കൃത സമൂഹത്തില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ് ഇത്തരം സംഭവങ്ങള്‍. ഒരു രാജ്യം അല്ലെങ്കില്‍ ഒരു സമൂഹം എന്ന നിലയില്‍ നമ്മളെയെല്ലാവരെയും ലജ്ജിപ്പിക്കുന്നതാണ് ഇത്തരം കാര്യങ്ങളെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു

നേരത്തെ ഉന്നാവോ, കത്വ പീഡനകേസുകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തുടരുന്ന മൗനത്തിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തുവന്നിരുന്നു. പ്രധാനമന്ത്രിയുടെ മൗനം ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് രാഹുല്‍ പറഞ്ഞു. ഇതിന് പിന്നാലെയാണ് മോദിയുടെ പ്രതികരണം. 

കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ വര്‍ധിക്കുന്ന അക്രമങ്ങളെക്കുറിച്ച് പ്രധാനമന്ത്രി എന്താണ് കരുതുന്നത്?, എന്തുകൊണ്ട് ബലാത്സംഗക്കേസുകളിലും കൊലപാതകങ്ങളിലും പ്രതികള്‍ക്ക് ഭരണകൂട സംരക്ഷണം ലഭിക്കുന്നു? ഈ ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി മറുപടി പറയണമെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും