ദേശീയം

അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനായി മോദി വിദേശത്തേക്ക് പറന്നു 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അഞ്ചുദിവസത്തെ സ്വീഡന്‍ -യുകെ സന്ദര്‍ശത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി യാത്രതിരിച്ചു. ഏപ്രില്‍ 16 മുതല്‍ 20 വരെയാണ് സന്ദര്‍ശനം. സ്വീഡനും യുകെയുമായുള്ള നയതനന്ത്രബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ വിദേശ യാത്ര. 

സ്വീഡിഷ് പ്രധാനമന്ത്രി സ്‌റ്റെഫാന്‍ ലൊഫ്‌വെന്റെ ക്ഷണം സ്വീകരിച്ചാണ് മോദി സ്വീഡനില്‍ എത്തുന്നത്. ഏപ്രില്‍ 16 സ്വീഡനിലെത്തുന്ന പ്രധാനമന്ത്രി രണ്ടു ദിവസം ഇവിടെ ചെലവഴിക്കും. മോദിയുടെ ആദ്യ സ്വീഡന്‍ സന്ദര്‍ശനമാണിത്. 

സ്വീഡനില്‍നിന്നും ഏപ്രില്‍ 17ന് പ്രധാനമന്ത്രി യുകെയിലേക്ക് തിരിക്കും. ഏപ്രില്‍ 19, 20 തീയതികളില്‍ ലണ്ടനില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഹെഡ്‌സ് ഓഫ് ഗവണ്‍മെന്റ് മീറ്റിംഗിലും മോദി പങ്കെടുക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി