ദേശീയം

ഐപിഎല്‍ മത്സരത്തിനിടെ അധ്യാപികയെ കടന്നുപിടിച്ചയാള്‍ അറസ്റ്റില്‍, പിടിയിലായത് സ്റ്റേഡിയത്തിലെ കാറ്ററിങ് ജീവനക്കാരന്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം ഐപിഎല്‍ മത്സരം കാണാനെത്തിയ അധ്യാപികയെ കടന്നുപിടിച്ചയാള്‍ അറസ്റ്റില്‍. ജന്‍ഡാലാല്‍ സത്‌നാം എന്ന ഇരുപത്തിയാറുകാരനാണ് പിടിയിലായത്.

മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. വിലേ പാര്‍ലെയിലെ പ്രൈമറി സ്‌കൂള്‍ അധ്യാപികയായ ഇരുപത്തിരണ്ടുകാരിയാണ് അക്രമത്തിന് ഇരയായത്. വിദ്യാര്‍ഥികള്‍ക്കൊപ്പം മത്സരം കാണാനെത്തിയ ഇവരെ സ്റ്റേഡിയത്തിലെ കാറ്ററിങ് ജീവനക്കാരനാണ് ഉപദ്രവിച്ചത്.

സ്റ്റേഡിയത്തിലെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ സ്റ്റാന്‍ഡില്‍ മത്സരം കാണുകയായിരുന്ന അധ്യാപികയ്ക്ക് അടുത്തേക്ക് സത്‌നാം എത്തുകയായിരുന്നു. കുപ്പിവെള്ളം വില്‍ക്കുകയായിരുന്ന ഇയാള്‍ വെള്ളം വേണോയെന്നു ചോദിച്ചാണ് അടുത്തു വന്നതെന്ന് അധ്യാപിക പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. വേണ്ടെന്നു പറഞ്ഞിട്ടും ഇയാള്‍ വീണ്ടും വീണ്ടും വരികയായിരുന്നു. സ്ഥലം മാറിയിരുന്നപ്പോള്‍ അവിടേക്കും ഇയാളെത്തി. ഇയാളെ കണ്ടില്ലെന്ന മട്ടില്‍ ഇരുന്നപ്പോള്‍ കടന്നുപിടിച്ച് ഓടുകയായിരുന്നു. അധ്യാപിക ഇയാളുടെ പിന്നാലെ ഓടി. ഇതു കണ്ട പൊലീസുകാര്‍ ഇയാളെ പിടികൂടുകയായിരുന്നു. 

സത്‌നാമിനെതിരെ കേസെടുത്തതായി മറൈന്‍ ഡ്രൈവ് പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

'ഇങ്ങനെ അബോർഷനാവാൻ ഞാൻ എന്താണ് പൂച്ചയാണോ?'; അഭ്യൂഹങ്ങളോട് ഭാവന

ഡ്യൂട്ടിക്കാണെന്ന് പറഞ്ഞു പുറപ്പെട്ടു; പൊലീസ് ഉദ്യോ​ഗസ്ഥനെ കാണാനില്ലെന്ന് കുടുംബം

ടെസ്റ്റ് പരിഷ്‌കരണം, ഡ്രൈവിങ് സ്‌കൂളുകള്‍ സമരത്തിലേയ്ക്ക്

'അഭിമാനവും സന്തോഷവും സുഹൃത്തേ'; സഞ്ജുവിന് ആശംസകളുമായി ബിജു മേനോന്‍