ദേശീയം

സ്വതന്ത്യ ഇന്ത്യയിലെ ഇരുണ്ട ദിനങ്ങള്‍; മോദിക്ക് തുറന്നകത്തുമായി റിട്ടയര്‍ സിവില്‍ സര്‍വീസ് ഓഫീസര്‍മാര്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കത്തുവ, ഉന്നാവോ ബലാത്സംഗ കേസുകളില്‍  പ്രധാനമന്ത്രിയുടെ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് രാജ്യത്തെ വിരമിച്ച അമ്പതോളം സിവില്‍ സര്‍വ്വീസ് ഓഫീസര്‍മാര്‍. പറഞ്ഞറിയിക്കാന്‍ പാടില്ലാത്തത്ര ഭീകരമായ അവസ്ഥയിലേക്ക് രാജ്യം മാറിയെന്നും ജനങ്ങള്‍ക്ക് നല്‍കേണ്ട അടിസ്ഥാന ഉത്തരവാദിത്വങ്ങള്‍ വരെ നിറവേറ്റാന്‍ കഴിയാത്ത വിധം സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും പ്രധാനമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ട് നരേന്ദ്രമോദിക്ക് കത്തയച്ചു

സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ കറുത്ത ദിനങ്ങളിലൂടെയാണ് നാം കടന്നു പോകുന്നതെന്ന് ഓര്‍മ്മിപ്പിക്കുന്ന കത്ത് രാജ്യത്താകമാനം ബിജെപിയും പരിവാര്‍ സംഘടനകളും നടത്തുന്ന വിഷം വമിപ്പിക്കലുകളും വിഭാഗീയ പ്രസ്താവനകളും പൊതുസമൂഹത്തിന് നല്‍കുന്ന സന്ദേശങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നു. കൂടാതെ കത്തുവ,ഉന്നാവൊ പോലുള്ള സംഭവങ്ങള്‍ക്ക് ഇത്തരം വിദ്വേഷ പ്രസ്താവനകള്‍ എത്രമാത്രം പ്രാത്സാഹജനകങ്ങളാകുന്നുവെന്ന് ആശങ്കപ്പെടുകയും ചെയ്യുന്നു. .

ഇരകളുടെ കുടുംബത്തിന് ആശ്വാസം നല്‍കാനും അതിലൂടെ രാജ്യത്തെ ജനങ്ങള്‍ക്ക് ആത്മവിശ്വാസം കൊടുക്കാനും പ്രധാനമന്ത്രി സംഭവസ്ഥലം സന്ദര്‍ശിക്കണം. ജനങ്ങളില്‍ ആത്മവിശ്വാസം വളര്‍ത്താന്‍ ഉടന്‍ സര്‍വ്വകക്ഷി യോഗം വിളിക്കണം എന്നീ ആവശ്യങ്ങളും കത്തില്‍ പറയുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി