ദേശീയം

2000ത്തിന്റെ നോട്ടുകള്‍ കാണാനില്ല; പിന്നില്‍ ഗൂഢാലോചനയെന്ന് ബിജെപി മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: സംസ്ഥാനത്ത് 2000ത്തിന്റെ നോട്ടുകള്‍ കിട്ടാനില്ലെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്‌സിംഗ് ചൗഹാന്‍. ഇതിന് പിന്നാല്‍ ഗൂഢാലോചനയുണ്ടെന്നും മുഖ്യമന്ത്രി  പറഞ്ഞു. 

നോട്ട് നിരോധനത്തിന് മുന്‍പായി സംസ്ഥാനത്ത് 15 ലക്ഷം കോടിയുടെ ഇടപാടുകളാണ് വിപണിയില്‍ നടന്നത്. പിന്നാലെ വന്ന നോട്ടുനിരോധനത്തിന് ശേഷം ഇത് 16ലക്ഷത്തിഅന്‍പതിനായിരം  കോടിയായി ഉയര്‍ന്നു. എന്നിട്ടും സംസ്ഥാനത്ത് 2000 രൂപയുടെ നോട്ടുകള്‍ കിട്ടാനില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. 

എവിടെയ്ക്കാണ് 2000ത്തിന്റെ നോട്ടുകള്‍ പോകുന്നത്. വിതരണം ചെയ്യപ്പെട്ട നോട്ടുകള്‍ ആരുടെ കൈകളിലാണ്. ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ശിവരാജ് സിങ് ചൗഹാന്‍ വ്യക്തമാക്കി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്

മേയർ ആര്യ രാജേന്ദ്രന് നേരെ സൈബർ ആക്രമണം; അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ