ദേശീയം

ത്രിപുരയില്‍ വീണ്ടും സിപിഎം നേതാവിനെ തല്ലിക്കൊന്ന് കെട്ടിത്തൂക്കി; ബിജെപിയെന്ന് ആരോപണം

സമകാലിക മലയാളം ഡെസ്ക്

അഗര്‍ത്തല: ത്രിപുരയില്‍ വീണ്ടും  സിപിഎം നേതാവ് കൊല്ലപ്പെട്ടു. ട്രൈബല്‍ യൂത്ത് ഫെഡറേഷന്‍ ലോക്കല്‍ സെക്രട്ടറി അജേന്ദ്ര റിയാംഗ് (27 ) ആണ് കൊല്ലപ്പെട്ടത്. 

ആദിവാസി മേഖലയായ അമര്‍പുരിലാണ് സംഭവം . ബിജെപി ഗുണ്ടകള്‍ മൃഗിയമായി അജേന്ദ്രനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് സിപിഎം ആരോപിച്ചു. 

കാട്ടില്‍ വിറക് ശേഖരിക്കാന്‍ പോയ അജേന്ദ്രനെ ഗുരുതര പരിക്കുകളോടെ മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു .
മരത്തില്‍ തൂങ്ങിയ നിലയില്‍ അജീന്ദറിനെ കണ്ട നാട്ടുകാര്‍  അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി മൃതദേഹം നിലത്തിറക്കുകയായിരുന്നു.
മേഖലയിലെ സിപിഐ എമ്മിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന അജേന്ദ്ര ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുള്ളയാളാണ്.

ദിവസങ്ങള്‍ക്കു മുന്‍പാണ് മറ്റൊരു സിപി എം നേതാവായിരുന്ന രാകേഷ് ദറിനെ ബിജെപി ഐപിഎഫ് ടി ക്രിമിനല്‍ സംഘം ക്രൂരമായി തല്ലിക്കൊന്ന ശേഷം കെട്ടിത്തൂക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

സുരേഷ് റെയ്‌നയുടെ ബന്ധു വാഹനാപകടത്തില്‍ മരിച്ചു

20 വയസ് മാത്രം പ്രായം; ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് താരം ജോഷ് ബേക്കര്‍ അന്തരിച്ചു

കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച