ദേശീയം

സാധാരണക്കാരന്റെ പോക്കറ്റടിച്ച് നീരവ് മോദിക്ക് കൊടുത്തു;നോട്ടുക്ഷാമത്തില്‍  പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് നോട്ടുക്ഷാമം അനുഭവപ്പെടുന്നതായുളള റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നോട്ടുക്ഷാമത്തിന് കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. സാധാരണക്കാരന്റെ പോക്കറ്റില്‍ നിന്നും 500, 1000 രൂപ നോട്ടുകള്‍ മോദി തട്ടിയെടുത്തു. ഇത് നീരവ് മോദിയുടെ പോക്കറ്റില്‍ പ്രധാനമന്ത്രി നിക്ഷേപിച്ചെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

നേരത്തെ,ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും നോട്ടുക്ഷാമമെന്ന വാര്‍ത്തകളില്‍ പ്രതികരണവുമായി കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രംഗത്തുവന്നിരുന്നു. നിലവില്‍ വിപണിയിലും ബാങ്കുകളിലും ആവശ്യത്തില്‍ അധികം പണമുണ്ടെന്ന് അരുണ്‍ ജെയ്റ്റ്‌ലി ട്വിറ്ററില്‍ കുറിച്ചു. ഇപ്പോഴത്തെ നോട്ടുക്ഷാമം താത്കാലികം മാത്രമാണെന്നും പ്രശ്‌നം പരിഹരിക്കുമെന്നും ജയ്റ്റ്‌ലി വ്യക്തമാക്കി.ചിലമേഖലകളില്‍ പണത്തിനുണ്ടായ അസാധാരണമായ ആവശ്യമാണ് നോട്ടുക്ഷാമത്തിന് കാരണമെന്നും ജെയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു

2000 രൂപയുടെ നോ്ട്ടുകള്‍ പൂഴ്ത്തിവെക്കുന്നതായും നോട്ടുക്ഷാമം ഉണ്ടായതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് വ്യക്തമാക്കിയിരുന്നു

ഇന്ന് രാവിലെ മുതലാണ് മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ എടിഎം കൗണ്ടറുകളില്‍ പണത്തിന് ലഭ്യത കുറവുണ്ടന്നെ വാര്‍ത്തകള്‍ പുറത്തു വന്നത്. വീണ്ടും വിപണിയില്‍ നോട്ടുക്ഷാമം എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങിയപ്പോഴാണ് അരുണ്‍ ജെയ്റ്റ്‌ലി പ്രസ്താവന ഇറക്കിയത്.ഇതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി