ദേശീയം

ഹിന്ദു മതത്തെ അപമാനിച്ച രാഹുലും സോണിയയും മാപ്പ് പറയണം: ബിജെപി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഹിന്ദു മതത്തെ ആക്ഷേപിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും മാപ്പ് പറയണമെന്ന് ബിജെപി. മെക്ക മസ്ജിദ് സ്‌ഫോടന കേസില്‍ സ്വാമി അസീമാനന്ദയേയും മറ്റ് നാല് പ്രതികളേയും സ്‌പെഷ്യല്‍ കോടതി കുറ്റവിമുക്തരാക്കിയതിന് പിന്നാലെയാണ് ഹിന്ദുക്കളെ അപമാനിച്ച കോണ്‍ഗ്രസ് മാപ്പ് പറയണം എന്നാവശ്യപ്പെട്ട് ബിജെപി രംഗത്ത് വന്നിരിക്കുന്നത്. 

ഇന്ത്യ കോണ്‍ഗ്രസിന്റേതുകൂടിയാണ് എന്ന് അവര്‍ കരുതുന്നെങ്കില്‍ കാവി ഭീകരര്‍ എന്ന് വിളിച്ച് മഹത്തരമായ ഹിന്ദു മതത്തെ അപമാനിച്ച സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും മാപ്പ് പറയണമെന്ന് ബിജെപി വക്താവ് സംപീത് പാത്ര പത്രസമ്മേളനത്തില്‍ പറഞ്ഞു. 

യുപിഎ സര്‍ക്കാരിന്റെ കാലത്ത്  അമേരിക്കന്‍ അംബാസഡറും രാഹുല്‍ ഗാന്ധിയും തമ്മില്‍ നടന്ന ടെലഗ്രാം സംഭാഷണം ചോര്‍ത്തിയ വിക്കീലീക്‌സ് റിപ്പോര്‍ട്ട് കാണിച്ചായിരുന്നു സംപീത് പാത്രയുടെ പത്രസമ്മേളനം. ലഷ്‌കറെ തോയിബയെക്കാള്‍ വലിയ ഭീഷണി രാജ്യത്തെ കാവി ഭീകരതയാണ് എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞുവെന്ന് സംപീത് പാത്ര ആരോപിച്ചു.ഇത് സൂചിപ്പിക്കുന്നത് ഹിന്ദുക്കളോടുള്ള രാഹുല്‍ ഗാന്ധിയുടെ മാനസ്സികാവസ്ഥയാണെന്നും ബിജെപി വക്താവ് പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി