ദേശീയം

ജാവേദ് അക്തറിനെതിരെ ബിജെപി; കോണ്‍ഗ്രസിനെതിരെ പറയാന്‍ ധൈര്യമുണ്ടോയെന്ന് പാര്‍ട്ടി വക്താവ് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മെക്കാ മസ്ജിദ് കേസില്‍ അസീമാനന്ദ ഉള്‍പ്പെടെയുളള പ്രതികളെ വെറുതെ വിട്ട കോടതി വിധിയില്‍ എന്‍ഐഎയെ പരിഹസിച്ച ഗാനരചയിതാവ് ജാവേദ് അക്തറിനെ വിമര്‍ശിച്ച് ബിജെപി. ഹൈന്ദവ തീവ്രവാദം എന്ന സമവാക്യത്തിന് രൂപം നല്‍കിയ കോണ്‍ഗ്രസിനെ ആത്മാര്‍ത്ഥമായി കുറ്റപ്പെടുത്താനുളള ധൈര്യം താങ്കള്‍ക്ക് ഉണ്ടോയെന്ന് ബിജെപി ദേശീയ വക്താവ് ജി വി എല്‍ നരസിംഹ റാവു വെല്ലുവിളിച്ചു. സിനിമയില്‍ ചെയ്ത് വിജയിച്ചതു പോലെ രാഹുല്‍ ഗാന്ധിയെ പ്രകീര്‍ത്തിച്ച് ഒരു കെട്ടുക്കഥയ്ക്ക് രൂപം നല്‍കാനുളള ശ്രമത്തിലാണ് താങ്കള്‍ എന്ന് വാക്കുകളിലുടെ തോന്നുമെന്നും നരസിംഹ റാവു ട്വിറ്ററില്‍ കുറിച്ചു. അതോ മരണവ്യാപാരി എന്ന താങ്കളുടെ പ്രശസ്തമായ ആശയത്തെ മുന്‍നിര്‍ത്തി ഹൈന്ദവ ത്രീവ്രവാദവും പ്രചാരണ വിഷയമാക്കാനുളള ശ്രമത്തിലാണ് ജാവേദ് അക്തര്‍ എന്ന് സംശയിക്കുന്നതായും നരസിംഹ റാവു പറഞ്ഞു.

നേരത്തെ മക്കാ മസ്ജിദ് കേസില്‍ അസീമാനന്ദ ഉള്‍പ്പെടെയുളള പ്രതികളെ വെറുതെ വിട്ട കോടതി വിധിയില്‍ എന്‍ഐഎയെ പരിഹസിച്ച ജാവേദ് അക്തര്‍ , ദൗത്യം പൂര്‍ത്തിയാക്കിയ എന്‍ഐഎയെ പരിഹാസരൂപേണ അഭിനന്ദിക്കുകയും ചെയ്തു. ഇനി മിശ്ര വിവാഹങ്ങളെ കുറിച്ച് ഇവര്‍ക്ക് അന്വേഷിക്കാമല്ലോ എന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഇതിന് പിന്നാലെയാണ്  ബിജെപിയുടെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ഗൂഢാലോചനയാണ്, ലൈംഗികാരോപണം തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗം: ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!