ദേശീയം

ലോയ കേസ് വിധി കോണ്‍ഗ്രസിനെ തുറന്നുകാട്ടി; രാഹുല്‍ ജനങ്ങളോട് മാപ്പ് പറയണമെന്ന് ആദിത്യനാഥ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണത്തില്‍ ഇനി അന്വേഷണം വേണ്ടെന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലോയ കേസ് വിധി കോണ്‍ഗ്രസിനെ വീണ്ടും തുറന്നുകാട്ടി. സര്‍ക്കാരിനെതിരെ ജനങ്ങളില്‍ പ്രതികൂലവികാരം ഉണര്‍ത്തുന്ന അന്തരീക്ഷം സൃഷ്ടിക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. രാഹുല്‍ ഗാന്ധി രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയണം. സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നു-ആദിത്യനാഥ് പറഞ്ഞു. 


ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ എം ഖന്‍വില്‍കര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്.ജസ്റ്റിസ് ലോയയുടെ മരണത്തില്‍ നാലു ജഡ്ജിമാരുടെ മൊഴി അവിശ്വസിക്കേണ്ട കാര്യമില്ലെന്നും കോടതി വിലയിരുത്തി. നാലു ജഡ്ജിമാര്‍ക്കൊപ്പമാണ്, സുഹൃത്തിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ജസ്റ്റിസ് ലോയ നാ?ഗ്പൂരില്‍ താമസിച്ചത്. ലോയയുടെ മരണത്തില്‍ ഇവര്‍ നല്‍കിയ മൊഴിയെ സംശയിക്കേണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചു.

മാധ്യമ പ്രവര്‍ത്തകര്‍ ബി.എസ് ലോണ്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ തെഹ്‌സീന്‍ പൂനവാല എന്നിവരാണ് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. ഈ ഹര്‍ജികള്‍ തള്ളിയ കോടതി, ?ഗൂഡലക്ഷ്യങ്ങളുള്ള ഇത്തരം ഹര്‍ജികള്‍ നിരുത്സാഹപ്പെടുത്തണമെന്നും അഭിപ്രായപ്പെട്ടു. ഹര്‍ജിക്കാര്‍ ജുഡീഷ്യറിയെ സംശയത്തിന്റെ നിഴലിലാക്കാന്‍ ശ്രമിച്ചു. ചില അഭിഭാഷകരെ പേരെടുത്ത് പറഞ്ഞ കോടതി, ഇവര്‍ക്കെതിരെ കോടതി അലക്ഷ്യത്തിന് നടപടി എടുക്കാമെങ്കിലും തല്‍ക്കാലം അതിന് മുതിരുന്നില്ലെന്നും കോടതി പറഞ്ഞു.

2014 ഡിസംബര്‍ ഒന്നിനായിരുന്നു ജസ്റ്റിസ് ലോയയുടെ മരണം. സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിക്കുന്ന ജഡ്ജിയായിരുന്നു ലോയ. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ കേസ് അട്ടിമറിക്കാന്‍ ലോയയുടെ മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും ലോയയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും പോലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട സൊറാബുദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് വാദംകേട്ടത് ജസ്റ്റിസ് ലോയ ആയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'സഖാവെ ഇരുന്നോളൂ, എംഎല്‍എയ്ക്ക് മുന്‍ സീറ്റ് ഒഴിഞ്ഞു കൊടുത്തു; മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയം; അവന്‍ ഡിവൈഎഫ്‌ഐക്കാരന്‍'

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

ചര്‍മ്മം കറുത്തു കരിവാളിച്ചോ? ടാൻ ഒഴിവാക്കാൻ പറ്റിയ ഐറ്റം അടുക്കളയിലുണ്ട്, അറിഞ്ഞിരിക്കാം ഉരുളക്കിഴങ്ങിന്റെ ​ഗുണങ്ങൾ

കാനഡയിലെ രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് പുതിയ ചട്ടങ്ങള്‍

“ഇയാളാര്, അന്നദാതാവായ പൊന്നുതമ്പുരാനോ?, എന്തായാലും അരിച്ചെട്ടിയാർ ഇരുന്നാലും, വന്ന കാലിൽ നിൽക്കാതെ''