ദേശീയം

ഭേദഗതിയില്‍ വോട്ടെടുപ്പ് നടന്നു; കോണ്‍ഗ്രസുമായി രാഷ്ട്രീയ മുന്നണി പാടില്ലെന്ന നിര്‍ദേശത്തിന് അംഗീകാരം

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച കരടുരാഷ്ട്രീയ പ്രമേയത്തിന്മേലുളള ഭേദഗതിയില്‍ വോട്ടെടുപ്പ് നടന്നു. ഭേദഗതി പാസാക്കിയത് പരസ്യവോട്ടിങ്ങിലുടെയെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. 

അവതരിപ്പിച്ചത് ഇരുഭാഗങ്ങളുടെയും വാദങ്ങള്‍ കണക്കിലെടുത്തുളള ഭേദഗതി. കോണ്‍ഗ്രസുമായി സഖ്യമോ ധാരണയോ പാടില്ല എന്ന കരടു രാഷ്ട്രീയ പ്രമേയത്തിലെ നിര്‍ദേശം മാറ്റി. പകരം കോണ്‍ഗ്രസുമായി രാഷ്ട്രീയ മുന്നണി പാടില്ല എന്നാക്കി മാറ്റിയതായാണ് വിവരം. പാര്‍ലമെന്റിനകത്തും പുറത്തും കോണ്‍ഗ്രസുമായി യോജിക്കാമെന്ന നിര്‍ദേശവും ഒഴിവാക്കി. പകരം ആവശ്യമെങ്കില്‍ യോജിക്കാമെന്ന ഭേദഗതി നിര്‍ദേശം അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്

ചരിത്രമെഴുതുമോ ഈ തെരഞ്ഞെടുപ്പ്?