ദേശീയം

ഇരകള്‍ക്ക് കൂടുതല്‍ പബ്ലിസിറ്റി കിട്ടുന്നതുകൊണ്ടാണ് അതിക്രമങ്ങള്‍ വര്‍ധിക്കുന്നത്: വിവാദ പ്രസ്താവനയുമായി ഹേമ മാലിനി 

സമകാലിക മലയാളം ഡെസ്ക്


സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന പ്രതികരണവുമായി ബോളിവുഡ് നടിയും ബിജെപി നേതാവുമായ ഹേമ മാലിനി. ഇന്ത്യയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ക്ക് കൂടുതല്‍ പബ്ലിസിറ്റി ലഭിക്കുന്നുണ്ട്. അതു കൊണ്ടാണ് അതിക്രമങ്ങള്‍ വര്‍ധിക്കുന്നതെന്നാണ് അവര്‍ പറഞ്ഞത്.

'രാജ്യത്ത് നേരെത്തയും സ്ത്രീകള്‍ കുട്ടികള്‍ക്കുമെതിര ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. പണ്ട് ഇതിനു വലിയ പ്രധാന്യം ആരും നല്‍കിയിരുന്നില്ല. അതു കൊണ്ട് തന്നെ അതിക്രമങ്ങള്‍ക്ക് വലിയ പബ്ലിസിറ്റി ലഭിച്ചിരുന്നില്ല. ഇപ്പോള്‍ ഇതിനു കൂടുതല്‍ പബ്ലിസിറ്റി ലഭിക്കുന്നു' ഹേമ മാലിനി പറഞ്ഞു.

ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കരുത്. സര്‍ക്കാര്‍ ഇതിനെതിരെ മുന്‍ കരുതല്‍ എടുക്കുകയും ഇതിന് പരിഹാരം കണ്ടെത്തുകയും ചെയ്യും. ഇത്തരം സംഭവങ്ങള്‍ രാജ്യത്തിന്റെ പ്രതിച്ഛായക്ക് തന്നെ കോട്ടമുണ്ടാക്കുന്നുണ്ടെന്നും എംപി പറഞ്ഞു.

കത്വ, ഉന്നാവോ തുടങ്ങിയ സംഭവങ്ങളില്‍ ദേശവ്യാപകമായി പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് ഇത്തരം അതിക്രമങ്ങള്‍ പതിവ് സംഭവമാണെന്ന മട്ടില്‍ ബിജെപി എംപി കൂടിയായ ഹേമ മാലിനിയുടെ പ്രതികരണം. ഈ പ്രതികരണത്തിനെതിരെ സോഷ്യല്‍ മീഡിയയിലും മറ്റും ശക്തമായ പ്രതികരണങ്ങളാണ് നടക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

അമേഠിയിലേക്ക് രാഹുല്‍ പ്യൂണിനെ അയച്ചു; പരിഹാസവുമായി ബിജെപി സ്ഥാനാര്‍ഥി

''ഞാന്‍ മസായിയാണ്, എല്ലാവരും അങ്ങനെ വിളിക്കുന്നു, ഞാന്‍ വിളി കേള്‍ക്കും''; ആ വാക്കുകളില്‍ സെരങ്കട്ടിയിലെ നക്ഷത്രങ്ങളെല്ലാം കെട്ടുപോയി

പേര് മാറ്റം 4 തവണ... 3 വട്ടവും കിരീടം!

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്