ദേശീയം

കോണ്‍ഗ്രസുമായി സഖ്യം പാടില്ല; ബംഗാള്‍ തെരഞ്ഞെടുപ്പ് ഓര്‍ക്കുന്നത് നന്നെന്നും ബൃന്ദ കാരാട്ട്

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: കോണ്‍ഗ്രസുമായി സഖ്യം പാടില്ല എന്ന പ്രകാശ് കാരാട്ട് ലൈനില്‍ ഉറച്ച് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയ പോലുളള സഖ്യം പാടില്ലെന്ന് ബൃന്ദ കാരാട്ട് തുറന്നടിച്ചു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസുമായി ധാരണയാകാമെന്ന തരത്തില്‍ രാഷ്ട്രീയ പ്രമേയം ഭേദഗതി ചെയ്തിരുന്നു. ഇത് മാറുന്ന രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസുമായി യോജിപ്പില്‍ എത്താനുളള സാധ്യതയിലേക്കാണ് വെളിച്ചം വീശുന്നത്. യെച്ചൂരി വിഭാഗത്തിന് ആശ്വാസം നല്‍കുന്ന ഈ തീരൂമാനം സ്വീകരിച്ച് ഒരു ദിവസം പിന്നിടുമ്പോഴാണ് കാരാട്ട് പക്ഷത്തിന്റെ നിലപാട് ആവര്‍ത്തിച്ച് ബൃന്ദ കാരാട്ട് രംഗത്തുവന്നത്.

അതേസമയം ജനറല്‍ സെക്രട്ടറി യെച്ചൂരി അവതരിപ്പിച്ച ന്യൂനപക്ഷ രേഖ സമ്മേളനം അംഗീകരിച്ചില്ലെന്ന വിവാദ പ്രസ്താവന ബൃന്ദ കാരാട്ട് തിരുത്തി. ന്യൂനപക്ഷ രേഖ അംഗീകരിക്കുകയോ തളളുകയോ ചെയ്തിട്ടില്ലെന്ന തരത്തിലാണ് വിവാദ പ്രസ്താവന ബൃന്ദ കാരാട്ട് തിരുത്തിയത്. രണ്ടു നിലപാടുകളും തിരസ്‌കരിച്ചെന്ന് പറയാനാകില്ല. പ്രമേയത്തിലെ ഭിന്നത ഉണ്ടായിരുന്ന ഭാഗങ്ങള്‍ പരിഷ്‌കരിക്കുകയായിരുന്നു. അ്ത് കൂട്ടായി, പരസ്പര വിശ്വാസത്തോടെ സ്വീകരിച്ച തീരുമാനമാണെന്നും ബൃന്ദ കാരാട്ട് മാധ്യമങ്ങളോട് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി