ദേശീയം

50 വര്‍ഷം ഭരിച്ച കോണ്‍ഗ്രസ് രാജ്യത്തിന് വേണ്ടി എന്തുചെയ്തു; രാഹുലിന് മറുപടിയുമായി അമിത് ഷാ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ. കഴിഞ്ഞ നാലുവര്‍ഷം രാജ്യത്തിന് വേണ്ടി മോദി സര്‍ക്കാര്‍ എന്തു ചെയ്തുവെന്ന് ആവര്‍ത്തിച്ച് ചോദിക്കുന്ന രാഹുല്‍ ഗാന്ധിക്ക് അതേനാണയത്തില്‍ മറുപടി നല്‍കിയാണ് അമിത് ഷാ രംഗത്തുവന്നത്. കഴിഞ്ഞ അന്‍പതു വര്‍ഷകാലത്ത് കോണ്‍ഗ്രസ് എന്തു ചെയ്തുവെന്ന് അറിയാന്‍ രാജ്യം ആഗ്രഹിക്കുന്നുവെന്ന് അമിത് ഷാ തിരിച്ചടിച്ചു.

രാജ്യസുരക്ഷയ്ക്കാണ് ബിജെപിയുടെ നേതൃത്വത്തിലുളള കേന്ദ്രസര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. അതിര്‍ത്തികള്‍ സുരക്ഷിതമാക്കുന്നതിനൊടൊപ്പം തീവ്രവാദത്തെ പൂര്‍ണമായി തുടച്ചുനീക്കുകയാണ് ബിജെപി സര്‍ക്കാരിന്റെ മുഖ്യലക്ഷ്യം. ഇതില്‍ ഒരു വീട്ടുവീഴ്ചയ്ക്കും സര്‍ക്കാര്‍ തയ്യാറല്ല. സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഇതിന് ഉത്തമ ഉദാഹരണമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.


തൊഴിലില്ലാത്ത ചെറുപ്പക്കാരെ സ്വയംപര്യാപ്തതയില്‍ എത്തിക്കാനാണ് മോദി സര്‍ക്കാര്‍ സ്വയം തൊഴിലിനായി വായ്പ അനുവദിച്ചത്. എന്നാല്‍ പ്രതിപക്ഷം ഇത് കണ്ടില്ലെന്ന് നടിച്ച് അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഡല്‍ഹിയില്‍ മഹിളാ മോര്‍ച്ചയുടെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ; വേ​ഗത്തിൽ ഫലമറിയാം ഈ ആപ്പ്, വെബ്സൈറ്റുകളിലൂടെ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ