ദേശീയം

ബലാത്സംഗം ചെയ്യുന്നവരെയെല്ലാം വധശിക്ഷയ്ക്ക് വിധിക്കണം: നിര്‍ഭയയുടെ അമ്മ ആശാദേവി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: 12 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് മാത്രമല്ല എല്ലാ ബലാത്സംഗക്കേസുകളിലെയും പ്രതികള്‍ക്കും വധശിക്ഷ ഉറപ്പാക്കണമെന്ന് നിര്‍ഭയയുടെ അമ്മ ആശാദേവി ആവശ്യപ്പെട്ടു. അത്തരക്കാരെല്ലാം തൂക്കിലേറ്റപ്പെടേണ്ടവരാണ് എന്നായിരുന്നു ആശാദേവിയുടെ പ്രതികരണം.

'കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമം നല്ല ചുവടു വെയ്പാണ്. ബലാത്സംഗത്തോളം ഹീനമായ കുറ്റം വേറെയില്ല. ബലാത്സംഗത്തിനിരയാകുന്ന 12 വയസിനുമുകളിലുള്ളവര്‍ക്കും നീതി ലഭിക്കണ്ടേ?'- ആശാദേവി പറഞ്ഞു.

അതേസമയം പന്ത്രണ്ട് വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ വരെ നല്‍കാനുള്ള നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഒപ്പുവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയിരുന്നു. ഈ ഓര്‍ഡിനന്‍സ് ആറ് മാസത്തിനുള്ളില്‍ പാര്‍ലമെന്റ് പാസാക്കിയാല്‍ നിയമമാകും.

പുതിയ നിയമപ്രകാരം പന്ത്രണ്ട് വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് ഏറ്റവും കുറഞ്ഞ ശിക്ഷ ഇരുപത് വര്‍ഷം തടവായിരിക്കും. അത് ജീവപര്യന്തവുമാകാം. പന്ത്രണ്ട് വയസില്‍ താഴെയുള്ള പെണ്‍കുട്ടിയെ കൂട്ടമാനഭംഗം ചെയ്താല്‍ ജീവപര്യന്തമോ വധശിക്ഷയോ വിധിക്കാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി

മുഖ്യമന്ത്രിയുടെ വിദേശ യാത്ര; നാളത്തെ മന്ത്രിസഭാ ​യോ​ഗം മാറ്റിവെച്ചു

കുന്നംകുളത്ത് ബസും ബൈക്കും കൂടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

ട്രെയിനിൽ നിന്നു വീണ് യാത്രക്കാരന് ദാരുണാന്ത്യം, ആളെ തിരിച്ചറിഞ്ഞിട്ടില്ല