ദേശീയം

ബലാത്സംഗക്കേസുകളുടെ  പേരില്‍ സര്‍ക്കാരിനെതിരെ കോലാഹലമുണ്ടാക്കേണ്ട: ബിജെപി മന്ത്രി

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: ഇന്ത്യയെപ്പോലൊരു വലിയ രാജ്യത്ത് ഒന്നോ രണ്ടോ ബലാത്സംഗക്കേസകളുടെ പേരില്‍ കോലാഹലമുണ്ടാക്കേണ്ട കാര്യമില്ലെന്ന് കേന്ദ്രമന്ത്രി സന്തോഷ് ഗംഗവാര്‍. ഇത്തരം സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. എപ്പോഴും അത് തടയാന്‍ പറ്റിയെന്ന് വരില്ല. ബലാത്സംഗക്കേസുകളില്‍ സര്‍ക്കാര്‍ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. പക്ഷേ ഒന്നോ രണ്ടോ കേസുകള്‍ ഉണ്ടായാല്‍ അതിന് അമിതപ്രാധാന്യം നല്‍കേണ്ട ആവശ്യമില്ലന്നും ആവശ്യമായ നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

പന്ത്രണ്ട് വയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷനല്‍കാന്‍  വ്യവസ്ഥ ചെയ്യാന്‍ ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി ഒപ്പിട്ടതിന് പിന്നാലെയാണ് സംഭവങ്ങളെ നിസാരവത്കരിക്കുന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവന. തൊഴില്‍വകുപ്പിന്റെ സ്വതന്ത്രചുമതലയുള്ള സന്തോഷ് ഗംഗവാര്‍ ബറേലിയില്‍ നിന്നുള്ള ബിജെപി എംപി ആണ്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 മണിക്കൂര്‍ പിന്നിട്ടു; റെയ്‌സിക്കായി തിരച്ചില്‍ ഊര്‍ജിതം: അപകട സ്ഥലം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍

സര്‍വീസ് മുടങ്ങിയാല്‍ 24 മണിക്കൂറില്‍ മുഴുവന്‍ തുക റീഫണ്ട്: വൈകിയാല്‍ ഉദ്യോഗസ്ഥര്‍ക്ക് പിഴ: നയം പുതുക്കി കെഎസ്ആര്‍ടിസി

ഫുൾ അന്താരാഷ്ട്ര പ്രശ്നങ്ങൾ... പാപ്പാന്‍ പരീക്ഷയിൽ ആനയെ പറ്റി ഒരു ചോദ്യവും ഇല്ല!

സണ്‍ഷെയ്ഡില്‍ വീണ കുഞ്ഞിനെ രക്ഷപ്പെടുത്തിയ സംഭവം; അമ്മ ജീവനൊടുക്കിയ നിലയില്‍

കോലഞ്ചേരിയിൽ 71കാരൻ ഭാര്യയെ വെട്ടിക്കൊന്നു; പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി