ദേശീയം

തൃണമൂല്‍ അഴിഞ്ഞാട്ടം;ബംഗാളില്‍ വാട്‌സ് ആപ്പിലുടെ പത്രിക സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശം 

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഒന്‍പത് സ്ഥാനാര്‍ത്ഥികളോട് വാട്‌സ് ആപ്പിലുടെ പത്രിക സമര്‍പ്പിക്കാന്‍ കൊല്‍ക്കത്ത ഹൈക്കോടതി നിര്‍ദേശിച്ചു. തൃണമൂല്‍ അനുകൂലികളുടെ അക്രമത്തെ തുടര്‍ന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ കഴിയാതിരുന്ന സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ കോടതി ഇടപെടുകയായിരുന്നു.

ഇത്തരത്തില്‍ സമര്‍പ്പിക്കുന്ന പത്രിക സ്വീകരിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വരണാധികാരിയുടെ ഓഫീസിലേക്ക് എത്താന്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് കഴിയാത്ത സാഹചര്യമാണ് ഈ അപൂര്‍വ നടപടി ക്ഷണിച്ചുവരുത്തിയത്. വ്യാപക അക്രമം നടന്നതുമൂലം നിര്‍ദിഷ്ട സമയത്തിനുളളില്‍ പത്രിക സമര്‍പ്പിക്കാന്‍ കഴിയാതിരുന്നവര്‍ക്ക് തിങ്കളാഴ്ച നാലുമണിക്കൂര്‍ സമയം തെരഞ്ഞെടുപ്പ് കമ്മീഷന്‍ അധികമായി അനുവദിച്ചിരുന്നു. എന്നാല്‍ സംസ്ഥാന വ്യാപകമായി കൂടുതല്‍ അക്രമം അഴിച്ചുവിട്ടതുമൂലം ഈ അവസരം പ്രയോജനപ്പെടുത്താന്‍ ഭൂരിഭാഗം പ്രതിപക്ഷ സ്ഥാനാര്‍ത്ഥികള്‍ക്കും സാധിച്ചില്ല. പൊലീസ് കാഴ്ചക്കാരായതോടെ നാടന്‍ ബോംബുകളും തോക്കുകളുമായി അക്രമി സംഘങ്ങള്‍ തേര്‍വാഴ്ച നടത്തുകയായിരുന്നു. 

ബീര്‍ഭും ജില്ലയിലെ സുഡിയില്‍ തൃണമൂല്‍- ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ നടന്ന തെരുവുയുദ്ധത്തില്‍ ദില്‍ദാര്‍ഖാന്‍ എന്നയാള്‍ കൊല്ലപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം

സഹല്‍ രക്ഷകന്‍; മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ഐഎസ്എല്‍ ഫൈനലില്‍

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്