ദേശീയം

മോദിയെ അനുഗ്രഹിച്ച് ആസാറാം ബാപ്പു; ബലാത്സംഗകേസിലെ ശിക്ഷ 'ആഘോഷമാക്കി' സോഷ്യല്‍ മീഡിയ

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട വിവാദ ആള്‍ദൈവം ആസാറാം ബാപ്പു പ്രധാനമന്ത്രി മോദിക്കൊപ്പം നില്‍ക്കുന്ന വീഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. മോദി ആസാറാമിനോട് ബഹുമാനപൂര്‍വം സംസാരിക്കുന്നതും അനുഗ്രഹം വാങ്ങുന്നതുമാണ് വീഡിയയോയിലുളളത്. ആസാറാം ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ ഈ പഴയ വീഡിയോ ക്ലിപ്പ് സോഷ്യല്‍മീഡിയിയല്‍ വ്യാപകമായി പ്രചരിക്കുകയായിരുന്നു. 

കോണ്‍ഗ്രസിന്റെ ഓഫീഷ്യല്‍ ട്വിറ്റര്‍ ഹാന്റിലില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. ഇതിന് പിന്നാലെ പ്രതിപക്ഷത്തെ നിരവധി നേതാക്കള്‍ ഇതേ വീഡിയോ ട്വീറ്റ് ചെയ്തു

മോദിയുടെ പ്രചാരകരില്‍ മുന്നില്‍ നിന്നവനായിരുന്നു ആസാറാം ബാപ്പുവെന്ന് ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മേവാനി ട്വിറ്ററില്‍ കുറിച്ചു. ആസാറാം ബാപ്പുവിന്റെ ആശ്രമത്തില്‍ വര്‍ഷങ്ങളായി നടക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് പ്രധാനമന്ത്രിക്ക് അറിയാമെന്നും ഉത്തരവാദിത്തില്‍ നിന്നും മാറാന്‍ മോദിക്ക് കഴിയില്ലെന്നും മേവാനി പറഞ്ഞു

നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് ആശാറാം ബാപ്പുവിന്റെ ആശ്രമത്തില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടത്. ഇതിന് പിന്നാലെയാണ് മോദിയും ആശാറാമും ഒരേ വേദിയില്‍ പ്രത്യക്ഷപ്പെട്ടതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത