ദേശീയം

വേണ്ടിവന്നാല്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും: സീതാറാം യെച്ചൂരി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസില്‍ തന്റെ നിലപാടില്‍ വിജയം കണ്ട സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കോണ്‍ഗ്രസ് പാര്‍ട്ടിയുമായുളള സഹകരണത്തില്‍ കൂടുതല്‍ വ്യക്തത വരുത്തി രംഗത്ത്. വേണ്ടി വന്നാല്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് യെച്ചൂരി പ്രതികരിച്ചു. ഈ വിഷയത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനത്തില്‍ സംശയം  വേണ്ടെന്ന് പറഞ്ഞ യെച്ചൂരി ബദല്‍ നിലപാട് തളളിയിരുന്നുവെങ്കില്‍ ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞേനെയെന്നും ഏഷ്യാനെറ്റ് ന്യൂസിന്റെ അഭിമുഖ പരിപാടിയില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം സമാപിച്ച 22 പാര്‍ട്ടി കോണ്‍ഗ്രസില്‍ കോണ്‍ഗ്രസുമായി ധാരണയാകാമെന്ന ഭേദഗതി നിര്‍ദേശം ഉള്‍പ്പെടുത്തി കൊണ്ടുളള രാഷ്ട്രീയ പ്രമേയമാണ് അംഗീകരിച്ചത്. ഇതിന് ചുക്കാന്‍ പിടിച്ചത് സീതാറാം യെച്ചൂരിയുടെ നിലപാടുകളാണ്. 16 സംസ്ഥാനങ്ങളുടെ പിന്തുണയോടെയാണ് യെച്ചൂരി തന്റെ നിലപാടിന് അംഗീകാരം നേടിയെടുത്തത്. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് സഹകരണത്തില്‍ കൂടുതല്‍ വ്യക്തത വരുത്തി യെച്ചൂരി രംഗത്തുവന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോണ്‍ വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണക്കെതിരെ പാര്‍ട്ടി നടപടി; സസ്‌പെന്‍ഷന്‍

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയുമായി 'ക്ലാഷ്'; യുജിസി നെറ്റ് പരീക്ഷ നീട്ടിവെച്ചു

'ഭാഷയൊക്കെ മറന്നു, സോറി'- ഇടവേളയ്ക്ക് ശേഷം മ്യൂണിക്കില്‍ തിരിച്ചെത്തി ആന്‍സലോട്ടി

'ജീവിതം രണ്ട് വഞ്ചികളിലായിരുന്നു, ഒരെണ്ണം മുക്കി യാത്ര എളുപ്പമാക്കി'; നടി അമൃത പാണ്ഡെ മരിച്ച നിലയില്‍

'കുറഞ്ഞ ചെലവില്‍ അമേരിക്കയ്ക്ക് വെളിയില്‍ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്യും'; പൈത്തണ്‍ ടീം ഒന്നടങ്കം പിരിച്ചുവിട്ട് ഗൂഗിള്‍