ദേശീയം

'ബിജെപിയിലേക്ക് കൂറുമാറിയ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് അയോഗ്യത കല്പിച്ചതാണ് ജസ്റ്റിസ് ജോസഫ് ചെയ്ത പാപം'

സമകാലിക മലയാളം ഡെസ്ക്

ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം ജോസഫിന്റെ സുപ്രീംകോടതി ജഡ്ജി നിയമന ശുപാര്‍ശ മടക്കിയ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ.ജയശങ്കര്‍. ഉത്തരാഖണ്ഡില്‍ ബിജെപിയിലേക്കു കൂറുമാറിയ ഏതാനും കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് അയോഗ്യത കല്പിച്ചതാണ് ജസ്റ്റിസ് ജോസഫ് ചെയ്ത പപമെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

ഇന്ദു മല്‍ഹോത്രയെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചു കൊണ്ട് രാഷ്ട്രപതി ഉത്തരവ് പുറപ്പെടുവിച്ചു. അതോടൊപ്പം കൊളീജിയം ശുപാര്‍ശ ചെയ്ത ജസ്റ്റിസ് കെഎം ജോസഫിന്റെ കാര്യത്തില്‍ തീരുമാനമായില്ല.

ഒരു ചീത്തപ്പേരുമുളളയാളല്ല ജസ്റ്റിസ് ജോസഫ്. അഴിമതിയില്ല, സ്വജനപക്ഷപാതമില്ല. നിയമത്തിലും നിയമശാസ്ത്രത്തിലും അഗാധ പണ്ഡിതനാണ്. നിഷ്പക്ഷനും നീതിമാനുമാണ്. രാജ്യത്തെ എല്ലാ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരിലും വച്ച് ഏറ്റവും സീനിയറാണ്. ഏതു നിലയ്ക്കും സുപ്രീം കോടതിയില്‍ ജഡ്ജിയാകാന്‍ യോഗ്യന്‍.

ഉത്തരാഖണ്ഡില്‍ ബിജെപിയിലേക്കു കൂറുമാറിയ ഏതാനും കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് അയോഗ്യത കല്പിച്ചതാണ് ജസ്റ്റിസ് ജോസഫ് ചെയ്ത പാപം. അതോടെ കേന്ദ്ര സര്‍ക്കാരിന് കലിപ്പായി. ചെന്നൈയിലേക്കോ ഹൈദരാബാദിലേക്കോ സ്ഥലംമാറ്റം കിട്ടാനുള്ള സാധ്യത മങ്ങി. ഇപ്പോള്‍ സ്ഥാനക്കയറ്റവും മുടങ്ങി.സത്യസന്ധമായി നീതി നടപ്പാക്കുന്ന എല്ലാ ന്യായാധിപന്മാര്‍ക്കും ഒരു പാഠമാണ് ജസ്റ്റിസ് ജോസഫിന്റെ അനുഭവം. അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം