ദേശീയം

സിവില്‍ സര്‍വീസ് ഫലം: കേരളത്തില്‍ നിന്ന് 26പേര്‍; പെണ്‍കുട്ടികള്‍ മുന്നില്‍;ചെന്നിത്തലയുടെ മകന് 210-ാം റാങ്ക് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 2017 ലെ സിവില്‍ സര്‍വീസ് പരീക്ഷാ ഫലം  കേന്ദ്ര പബ്ലിക് സര്‍വീസ് കമ്മിഷന്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്ന് 26 പേര്‍ പട്ടികയിലുണ്ട്. ഹൈദരാബാദില്‍ നിന്ന് പരീക്ഷയെഴുതിയ അനുദീപ് ദുരിഷെട്ടിക്കാണ് ഒന്നാം റാങ്ക്. 

16-ാം റാങ്ക് നേടിയ ശിഖ സുരേന്ദ്രന്‍ (എറണാകുളം), അഞ്ജലി (കോഴിക്കോട്-റാങ്ക് 26), സമീറ (റാങ്ക്-28) എന്നിവരാണു കേരളത്തില്‍ നിന്ന് പട്ടികയിലെ മുന്‍നിരയിലുള്ളവര്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകന്‍ രമിത്ത് 210-ാം റാങ്ക് നേടി. 

upsc.gov.in  എന്ന ഔദ്യോഗിക സൈറ്റില്‍ ഫലം ലഭ്യമാണ്. ഒക്ടോബറിലും നവംബറിലും നടത്തിയ എഴുത്തുപരീക്ഷയില്‍ മികവു കാട്ടിയവരെ ഫെബ്രുവരി മുതല്‍ ഏപ്രില്‍ വരെ നടത്തിയ മുഖാമുഖത്തിന്റെ അടിസ്ഥാനത്തിലാണു റാങ്ക് പട്ടിക പുറത്തിറക്കിയത്.

ഐഎഎസ്, ഐഎഫ്എസ്, ഐപിഎസ്, കേന്ദ്ര സര്‍വീസിലെ ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി വിഭാഗങ്ങളിലായി 990 പേരാണു റാങ്ക് പട്ടികയില്‍. ഇതില്‍ 54 നിയമനങ്ങള്‍ സംവരണ വിഭാഗങ്ങള്‍ക്കാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി