ദേശീയം

ഉത്തര്‍പ്രദേശ് മന്ത്രിക്കെതിരെ ചീമുട്ടയേറ്; വിവാദ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തം

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: രജപുത്രരും യാദവരും മദ്യാസക്തി കൂടിയവരാണെന്ന് പറഞ്ഞ യു.പി മന്ത്രിക്കെതിരെ ചീമുട്ടയേറ്. വാരണാസിയില്‍ സംഘടിപ്പിച്ച മദ്യവിരുദ്ധ റാലിയില്‍ സംസാരിക്കവെ മന്ത്രി ഓം പ്രകാശ് രാജ്ഭറാണ് വിവാദ പ്രസ്താവന നടത്തിയത്.

താനുള്‍പ്പെടെയുള്ള രാജ്ഭര്‍ വിഭാഗക്കാരെ മദ്യാസക്തി കൂടിയവരായാണ് സമൂഹം കാണുന്നത് എന്നാല്‍ നമ്മുടെ നാട്ടില്‍ യാദവന്മാരും രജപുത്രന്മാരുമാണ് ഏറ്റവും കൂടുതല്‍ മദ്യം ഉപയോഗിക്കുന്നത്. ഇത് അവരുടെ പാരമ്പര്യ വ്യവസായമാണ്,'നിങ്ങള്‍ക്ക് സത്യം അറിയണമെങ്കില്‍, ഏതെങ്കിലും അമ്മയോടോ സഹോദരിയോടോ ഭാര്യയോടോ ചോദിക്കൂ, മന്ത്രി പറഞ്ഞു. തന്റെ വിഭാഗക്കാരില്‍ ചിലരും മദ്യപിക്കുന്നവരാണെന്നും മന്ത്രി പറഞ്ഞു.

യു.പി മന്ത്രി സഭയിലെ പിന്നോക്ക ക്ഷേമകാര്യമന്ത്രിയാണ് ഓം പ്രകാശ്. മന്ത്രിയുടെ പ്രസ്താവന വിവാദമായതോടെ വ്യാപകപ്രതിഷേധമാണ് യു.പിയില്‍ നടന്നത്. പ്രസ്താവനക്കെതിരെ രംഗത്തെത്തിയ രജപുത്ര, യാദവ സംഘടനകള്‍ മന്ത്രിയുടെ വീട്ടിലേക്ക് പ്രകടനം നടത്തുകയും വീടിന് നേരെ തക്കാളിയും ചീമുട്ടയും വലിച്ചെറിയുകയും ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

കുട്ടികളുടെ സ്വകാര്യത; സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്, ലംഘിച്ചാല്‍ കര്‍ശന ശിക്ഷ

'കുഞ്ഞേ മാപ്പ് !'; കളിപ്പാട്ടവും പൂക്കളും, സല്യൂട്ട് നല്‍കി പൊലീസ്; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു

45ാം വിവാഹവാർഷികം ആഘോഷിച്ച് മമ്മൂട്ടിയും സുൽഫത്തും; ആശംസകളുമായി ദുൽഖർ

പത്താംക്ലാസില്‍ 99.47 ശതമാനം വിജയം; ഐസിഎസ് ഇ, ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു