ദേശീയം

അഴിമതിക്കെതിരായ മോദിയുടെ വാചകക്കസര്‍ത്ത് ജയിലില്‍ പോയ യെദ്യൂരപ്പയെ അടുത്തുനിര്‍ത്തി: ആഞ്ഞടിച്ച് രാഹുല്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പൊള്ളയായ വാഗ്ദ്ധാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് സംഘടിപ്പിച്ച ജന്‍ ആക്രോശ് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

താന്‍ രാജ്യത്തുടനീളം സഞ്ചരിച്ചെന്നും മോദിയുടെ ഭരണത്തിന് കീഴില്‍ ജനങ്ങള്‍ അസംതൃപ്തരാണെന്ന് മനസിലാക്കാനായെന്നും അദ്ദേഹം പറഞ്ഞു. അഴിമതി കേസില്‍ ജയിലില്‍ പോയ യെദ്യൂരപ്പയെ അടുത്തുനിര്‍ത്തിയാണ് മോദി അഴിമതിക്കെതിരെ വാചകമടിക്കുന്നതെന്നും രാഹുല്‍ വിമര്‍ശിച്ചു. 

നീരവ് മോദിയെ പോലുള്ള വന്‍ വ്യവസായികള്‍ പാവപ്പെട്ടവരുടെ പണം കൊള്ളയടിക്കുകയാണ്. രാജ്യത്ത് തൊഴിലില്ലായ്മ വര്‍ദ്ധിക്കുന്നു. കള്ളപ്പണം തിരിച്ചു കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച മോദി, 15 ലക്ഷം രൂപ ഓരോ ഇന്ത്യാക്കാരന്റേയും അക്കൗണ്ടില്‍ ഇടുമെന്ന് പറഞ്ഞിരുന്നു. ഇത് എന്തായെന്നും രാഹുല്‍ ചോദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം