ദേശീയം

വിമാനത്തിനുള്ളില്‍ നവജാത ശിശു ശ്വാസം കിട്ടാതെ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്‌: വിമാനത്തിനുള്ളില്‍ വെച്ച് ശ്വാസതടസ്സമുണ്ടായതിനെ തുടര്‍ന്ന് നവജാത ശിശു മരിച്ചു. ബാംഗളൂര്‍- പാട്‌ന ഇന്‍ഡിഗോ വിമാനത്തില്‍ ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവമുണ്ടായത്. കുട്ടി ശ്വാസം കിട്ടാതെ ബുദ്ധിമുട്ടുന്നത് കണ്ടതോടെ മെഡിക്കല്‍ എമര്‍ജന്‍സിക്കായി വിമാനം വഴിമാറ്റി ഹൈദരാബാദില്‍ ലാന്‍ഡ് ചെയ്യുകയായിരുന്നു. വിമാനം ലാന്‍ഡ് ചെയ്ത ഉടനെ ആണ്‍കുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

ഓക്‌സിജനിലുണ്ടായ വ്യതിയാനമാണ് കുട്ടിയുടെ മരണത്തിന് കാരണമായത്. ശ്വസിക്കാന്‍ കുട്ടിക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുകയും തുടര്‍ന്ന് മരിക്കുകയുമായിരുന്നെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കുഞ്ഞിന്റെ മരണത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ആരെല്ലാം? അഗാര്‍ക്കര്‍- രോഹിത് കൂടിക്കാഴ്ച

ഏറ്റവുമധികം ആദായ നികുതി ചുമത്തുന്ന രാജ്യങ്ങള്‍?

അതിരപ്പിള്ളിയിൽ ജംഗിൾ സഫാരി സംഘത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന (വീഡിയോ)

നാല് വര്‍ഷത്തെ പ്രണയം; ശ്രുതി ഹാസനും കാമുകനും വേര്‍പിരിഞ്ഞു