ദേശീയം

ഫോണില്‍ സംസാരിച്ചില്ല; പതിനാറുകാരിയെ യുവാവ് ക്രൂരമായി കൊലപ്പെടുത്തി

സമകാലിക മലയാളം ഡെസ്ക്

ജബല്‍പുര്‍: ഫോണില്‍ സംസാരിക്കാന്‍ വിസമ്മതിച്ചതിന് പതിനാറുകാരിയെ യുവാവ് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ജബല്‍പൂരില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നു എന്നാണ് കൊലപാതകം നടത്തിയ അമിത് ബര്‍മന്‍ (22) അവകാശപ്പെടുന്നതെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രി ഇയാള്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും പെണ്‍കുട്ടി സംസാരിക്കാന്‍ വിസമ്മതിച്ചു. പിന്നീട് ഇയാള്‍ പെണ്‍കുട്ടിയുടെ സഹോദരിയെ വിളിച്ചെങ്കിലും സംസാരിക്കാന്‍ തയ്യാറായില്ല.

ഇതേത്തുടര്‍ന്ന് കുപിതനായ ബര്‍മന്‍ ഇവരുടെ വീട്ടിലെത്തി പെണ്‍കുട്ടിയെ ആക്രമിച്ചശേഷം കുത്തി കൊലപ്പെടുത്തിയെന്ന് പനഗര്‍ പൊലീസ്  പറഞ്ഞു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവ് സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്നില്ല. വീട്ടിലുണ്ടായിരുന്ന അമ്മയും മൂന്നു സഹോദരിമാരും ഭയന്ന് ഓടി രക്ഷപ്പെട്ടുവെന്നും പൊലീസ് പറഞ്ഞു. പ്രതിയെ കസ്റ്റഡിയിലെടുത്ത പൊലീസ് കൊലക്കുറ്റത്തിന് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി