ദേശീയം

ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ മഴ കുറയും, ജൂലൈ വരെ കിട്ടിയത് നല്ല മഴയെന്ന് കാലാവസ്ഥാ വകുപ്പ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ മഴ സാധാരണ ഗതിയിലും കുറവായിരിക്കുമെന്ന് കാലാവസ്ഥാ പ്രവചനം. മണ്‍സൂണിന്റെ രണ്ടാംപാദത്തില്‍ മെച്ചപ്പെട്ട മഴ ലഭിക്കുമെന്നായിരുന്നു നേരത്തെ പ്രതീക്ഷിക്കപ്പെട്ടിരുന്നു. ഇതു തിരുത്തിയാണ് കാലാവസ്ഥാ വകുപ്പിന്റെ പുതിയ പ്രവചനം.

ജൂലൈ അവസാനം വരെ രാജ്യത്ത് വളരെ നല്ലതോതിലാണ് മഴ ലഭിച്ചത്. ബിഹാര്‍, ഝാര്‍ഖണ്ഡ് എന്നിവ ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ മഴ മെച്ചപ്പെട്ട രീതിയില്‍ ലഭിച്ചിട്ടുണ്ട്.

മണ്‍സൂണ്‍ രണ്ടാംപാദത്തില്‍  ദീര്‍ഘകാല ശരാശരിയുടെ 95 ശതമാനം മഴ ലഭിക്കാനിടയുണ്ടെന്നാണ് പുതിയ പ്രവചനം പറയുന്നത്. ദീര്‍ഘകാല ശരാശരിയുടെ 96 മുതല്‍ 104 ശതമാനം വരെയുള്ള മഴയാണ് നോര്‍മല്‍ മണ്‍സൂണ്‍ ആയി കണക്കാക്കുന്നത്. 90 മുതല്‍ 96 ശതമാനം വരെ സാധാരണയിലും കുറഞ്ഞ മഴയായാണ് കണക്കാക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വവുമായ വോട്ടെടുപ്പ് നടന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് വിഡി സതീശന്റെ പരാതി

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് നാളുകൾ എണ്ണിക്കഴിയുന്ന പോലെയായിരുന്നു'; കാൻസർ കാലത്തെ കുറിച്ച് മനീഷ കൊയ്‌രാള

ടീമിന്റെ 'തലവര' മാറ്റുന്നവര്‍!

'ഇമ്മിണി ബല്യ സൗഹൃദം!' ഭാമയും കാമാച്ചിയും 55 വർഷമായി കട്ട ചങ്കുകൾ; വൈറലായി ആനമുത്തശ്ശിമാർ