ദേശീയം

ഭര്‍ത്താവിനെ കൊല്ലാന്‍ കാമുകന് പേടി; മൂന്നാമതൊരാളെ വശീകരിച്ച് കൊലനടത്തിയ ഭാര്യ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്


അഹമ്മദാഹാദ്: ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ കസിന്‍ സഹോദരന് ക്വട്ടേഷന്‍ നല്‍കിയ സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്്റ്റില്‍. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം ശില്‍പ്പ പഞ്ചാല്‍ എന്ന 40 കാരിയും കാമുകനായ ഹരീഷ് പാഞ്ചലുമാണ് അറസ്റ്റിലായിരിക്കുന്നത്. ശില്‍പ തന്റെ ഭര്‍ത്താവായ ദിലീപിനെ കൊല്ലന്നതിനാണ് ബന്ധുവായ യുവതിയുടെ ഭര്‍ത്താവിനെ കൂട്ടുപിടിച്ചത്.

രണ്ട് വര്‍ഷത്തോളമായി ശില്‍പ്പ ഗോപാല്‍ ഗോഹില്‍ എന്ന യുവാവുമായി പ്രണയത്തിലായിരുന്നു. ഇയാളുമായുള്ള ബന്ധം തുടരുന്നതിന് വേണ്ടി ഭര്‍ത്താവിനെ കൊല്ലാന്‍ പദ്ധതിയിട്ടത്. ഇക്കാര്യം ഗോഹിലിനോട് പറഞ്ഞെങ്കിലും ഗോഹില്‍ തയ്യാറായില്ല.  ഇയാള്‍ കൊലപാതകത്തില്‍ നിന്നും പിന്‍വാങ്ങിയതോടെയാണ് നറുക്ക് ഹരീഷില്‍ വീണത്. ഹരീഷും ആദ്യം കുറ്റം നടത്താന്‍ തയ്യാറായിരുന്നില്ല. 

കൊലപാതകത്തിന് കൂട്ടുനിന്നാല്‍ ഭാര്യായി ജീവിക്കാമെന്നതായിരുന്നു ശില്‍പ്പയുടെ വാഗ്ദാനം. ഈ പ്രലോഭനത്തില്‍ വീണ ഹരീഷ് കൊലപാതകത്തിന് കൂട്ടു നില്‍ക്കുകയായിരുന്നു. ശില്‍പയ്ക്ക് 17ഉം 14ഉം പ്രായമുള്ള രണ്ട് പെണ്‍കുട്ടികളുമുണ്ട്.

ജൂലൈ 31ന് ശില്‍പ്പ ദിലീപിനെ വിളിച്ചുവരുത്തി ഭര്‍ത്താവിനെ കൊലപ്പെടുത്തുകയായിരുന്നു. കഴുത്തില്‍ മൂന്ന് തവണ കുത്തുകയും മരണം ഉറപ്പായ ശേഷം  കുത്തുവാന്‍ ഉപയോഗിച്ച കത്തി നര്‍മ്മദാ കനാലില്‍ ഉപേക്ഷിക്കുകയും ചെയ്തുവെന്ന് െ്രെകം ബ്രാഞ്ച് പറഞ്ഞു.സിസിടിവി ഫൂട്ടേജുകളുടേയും മറ്റു തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യുന്നതിനിടെ ഇയാള്‍ കുറ്റം സമ്മതിച്ചതായും ശില്‍പ്പയുടെ നിര്‍ദ്ദേശത്തോടെയാണ് കൃത്യം ചെയ്തതെന്ന് സമ്മതിക്കുകയും ചെയ്തു. ദലീപിന്റെ മൃതദേഹം സോളയില്‍ നിന്നും നേരത്തെ കണ്ടെത്തിയിരുന്നു. ഹരീഷ് പ്രദേശത്ത് തന്നെയുള്ള ഒരു തുണിക്കടയില്‍ ജോലിചെയ്യുകയാണ്. ഇയാള്‍ക്കും രണ്ട് കുട്ടികളുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോളിങ് ശതമാനത്തില്‍ ഉത്കണ്ഠപ്പെടേണ്ട കാര്യമില്ല; കേരളത്തില്‍ ബിജെപി ഒരു മണ്ഡലത്തിലും വിജയിക്കില്ലെന്ന് എംവി ഗോവിന്ദന്‍

മണ്‍ചട്ടിയിലെ മീന്‍കറി സ്വാദ് നോണ്‍സ്റ്റിക്കില്‍ കിട്ടുമോ? പാത്രം മാറിയാൽ ആരോ​ഗ്യം പോകും

'എന്റെ മക്കള്‍ ഞാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല; അവരെന്നെ വഴക്കു പറയും': ആമിര്‍ ഖാന്‍

കോഹ്‌ലിയ്ക്കരികില്‍... സഞ്ജു രണ്ടാം സ്ഥാനത്ത്

കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ സ്റ്റോപ്പ്, വന്ദേ മെട്രോ ഈ വര്‍ഷം തന്നെ; പരീക്ഷണ ഓട്ടം ജൂലൈ മുതല്‍