ദേശീയം

കത്തുവ: ഇരയ്ക്ക് വേണ്ടി പ്രക്ഷോഭം നടത്തിയ നേതാവ് പീഡനക്കേസില്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ജമ്മു: കത്തുവയില്‍ ബാലികയെ ക്ഷേത്രത്തില്‍ വെച്ച് കൂട്ട ബലാത്സംഘത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ ഇരയ്ക്കു നീതി കിട്ടാനായി പ്രക്ഷോഭം നയിച്ച സന്നദ്ധപ്രവര്‍ത്തകന്‍ താലിബ് ഹുസൈന്‍ ബന്ധുവിനെ പീഡിപ്പിച്ച കേസില്‍ അറസ്റ്റില്‍. 

ഹുസൈന്‍ ഒന്നരമാസം മുന്‍പു തന്നെ സാംബ ജില്ലയിലെ വനത്തില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായി ബന്ധു നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ആയുധം കൈവശം വച്ചതിനും ഹുസൈനെതിരെ കേസെടുത്തിട്ടുണ്ട്. അതേസമയം തന്നെ മോശക്കാരനാക്കാന്‍ കെട്ടിച്ചമച്ച കേസാണിതെന്നു ഹുസൈന്‍ പ്രതികരിച്ചു. 

ജനുവരിയില്‍ കത്തുവ ജില്ലയില്‍ എട്ടു വയസുകാരി കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ നടന്ന പ്രക്ഷോഭത്തിനു നേതൃത്വംനല്‍കിയതോടെയാണു ഗുജ്ജാര്‍ നേതാവായ താലിബ് ഹുസൈന്‍ പ്രശസ്തനായത്. അതിനിടെ കഴിഞ്ഞ ജൂണില്‍ സ്ത്രീധനപീഡനത്തിനു ഹുസൈനെതിരെ ഭാര്യ നല്‍കിയ കേസില്‍ ജമ്മു-കശ്മീര്‍ ഹൈക്കോടതി ഹുസൈനു മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

പ്രസിഡന്റ് പദത്തിൽ അഞ്ചാം വട്ടം; പുടിൻ വീണ്ടും അധികാരമേറ്റു

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്

ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരി​ഗണിച്ചേക്കും; രണ്ടാഴ്ചയ്ക്കിടെ ലിസ്റ്റ് ചെയ്യുന്നത് മൂന്നാംതവണ

തകര്‍പ്പന്‍ ഇന്നിങ്‌സ് ! ഒറ്റയ്ക്ക് പൊരുതി സഞ്ജു, പുറത്താകല്‍ നാടകീയം; ത്രില്ലര്‍ പോരില്‍ ഡല്‍ഹിക്ക് ജയം