ദേശീയം

നടുറോഡില്‍ ബിരുദ വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊന്നു: മുന്‍കാമുകന്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: നടുറോഡില്‍ ബിരുദ വിദ്യാര്‍ഥിനിയെ പട്ടാപ്പകല്‍ കുത്തിക്കൊന്നു. താനെ സ്വദേശിനി പ്രാച്ചി സാദെയാണ് (20) അതിദാരുണമായി കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാവിലെ താനെ എക്‌സ്പ്രസ് ഹൈവേയിലായിരുന്നു സംഭവം. സംഭവത്തില്‍ യുവതിയുടെ മുന്‍കാമുകനായ ആകാശ് പവാറിനെ പോലീസ് അറസ്റ്റ് ചെയ്തു. 

ബികോം രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയായ പ്രാച്ചി സാദെ പാര്‍ട്ട്‌ടൈം ആയി ഒരു വിവാഹപോര്‍ട്ടലിലും ജോലി ചെയ്തിരുന്നു. ശനിയാഴ്ച ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് പ്രാച്ചിയ്ക്ക് നേരെ ആക്രമണമുണ്ടായത്. റോഡിലൂടെ നടന്നുപോകുകയായിരുന്ന യുവതിയെ ബൈക്കിലെത്തിയ ആകാശ് പവാര്‍ കത്തി കൊണ്ട് കുത്തുകയായിരുന്നു. ഇതിനുശേഷം യുവാവ് കത്തി ഉപയോഗിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. 

തുടര്‍ന്ന് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ആകാശ് പവാറിനെ താനെയില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുത്തേറ്റ് റോഡില്‍ വീണ യുവതിയെ ഓടിക്കൂടിയവര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. യുവതിയുടെ ശരീരത്തില്‍ മാരകമായ ഒന്‍പത് കുത്തുകളുണ്ടെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. 

പിടിയിലായ ആകാശ് പവാറും കൊല്ലപ്പെട്ട പ്രാച്ചി സാദെയും ജൂനിയര്‍ കോളേജില്‍ സഹപാഠികളായിരുന്നു. പ്ലസ്ടുവിന് ശേഷം പഠനം നിര്‍ത്തിയ ആകാശ് ഇന്റീരിയര്‍ ഡിസൈന്‍ ജോലികള്‍ കരാറെടുത്ത് നടത്തിവരികയായിരുന്നു. ഇരുവരും തമ്മില്‍ കുറച്ചുവര്‍ഷങ്ങളായി പ്രണയത്തിലായിരുന്നെന്നാണ് വിവരം. 

എന്നാല്‍ മൂന്നുമാസം മുന്‍പ് പ്രാച്ചി ആകാശുമായുള്ള ബന്ധം ഉപേക്ഷിച്ചു. പക്ഷേ, ഇതിനുശേഷവും ആകാശ് യുവതിയെ ശല്യപ്പെടുത്തുന്നത് തുടര്‍ന്നു. ഇതിനിടെ ഒരു ആണ്‍സുഹൃത്തുമായി സംസാരിക്കുന്നതു കണ്ട് ആകാശ് പ്രാച്ചിയെ മര്‍ദിച്ചിരുന്നു. ജൂണ്‍ 11ന് നടന്ന ഈ സംഭവത്തില്‍ പ്രാച്ചി ആകാശിനെതിരേ പോലീസില്‍ പരാതി നല്‍കുകയും ഇയാള്‍ക്കെതിരേ കേസെടുക്കുകയും ചെയ്തിരുന്നു. ഈ കേസിന്റെ നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് പ്രാച്ചി സാദെ കൊല്ലപ്പെട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോണ്‍ വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണക്കെതിരെ പാര്‍ട്ടി നടപടി; സസ്‌പെന്‍ഷന്‍

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയുമായി 'ക്ലാഷ്'; യുജിസി നെറ്റ് പരീക്ഷ നീട്ടിവെച്ചു

'ഭാഷയൊക്കെ മറന്നു, സോറി'- ഇടവേളയ്ക്ക് ശേഷം മ്യൂണിക്കില്‍ തിരിച്ചെത്തി ആന്‍സലോട്ടി

'ജീവിതം രണ്ട് വഞ്ചികളിലായിരുന്നു, ഒരെണ്ണം മുക്കി യാത്ര എളുപ്പമാക്കി'; നടി അമൃത പാണ്ഡെ മരിച്ച നിലയില്‍

'കുറഞ്ഞ ചെലവില്‍ അമേരിക്കയ്ക്ക് വെളിയില്‍ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്യും'; പൈത്തണ്‍ ടീം ഒന്നടങ്കം പിരിച്ചുവിട്ട് ഗൂഗിള്‍