ദേശീയം

നഷ്ടമായത് ജനഹൃദയങ്ങളില്‍ വേരൂന്നിയ നേതാവിനെ: കരുണാനിധിയുടെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രിയും രാഷ്ട്രപതിയും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം.കരുണാനിധിയുടെ വേര്‍പാടില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ തന്നെ ഏറ്റവും മുതിര്‍ന്ന നേതാവായിരുന്നു അദ്ദേഹം. നമുക്ക് നാഷ്ടമായത് ജനഹൃദയങ്ങളില്‍ ആഴത്തില്‍ വേരുകളൂന്നിയ നേതാവിനെയും ചിന്തകനെയും മികച്ച ഒരെഴുത്തുകാരനെയുമാണ്. പാവപ്പെട്ടവര്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും വേണ്ടി ജീവിതം നീക്കിവെച്ചതായിരുന്നു കരുണാനിധിയുടെ ജീവിതമെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു. 

രാജ്യത്തിന്റെയും തമിഴ്‌നാടിന്റെയും വികസനത്തിന് വലിയ സംഭാവനകള്‍ നല്‍കിയ മുതിര്‍ന്ന നേതാവിനെയാണ് നമുക്ക് നഷ്ടമായതെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുശോചിച്ചു. തന്റെ ജീവിതത്തിലെ കറുത്ത ദിനമാണിന്നെന്ന് നടന്‍ രജനികാന്ത് പ്രതികരിച്ചു. അദ്ദേഹത്തിന്റെ ആത്മാവിനായി പ്രാര്‍ത്ഥിക്കുന്നതായും രജനി കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ

വളര്‍ത്തു നായ 'വിട്ടുപോയി'; മനംനൊന്ത് 12 കാരി ആത്മഹത്യ ചെയ്തു

ഉഷ്ണതരംഗ മുന്നറിയിപ്പ്; സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി

ബംഗ്ലാദേശിനു മുന്നില്‍ 146 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യന്‍ വനിതകള്‍