ദേശീയം

അണമുറിയാതെ പ്രവാഹം, പ്രവര്‍ത്തകര്‍ ഹാളിലേക്കു തള്ളിക്കയറി- വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഡിഎംകെ നേതാവ് എം.കരുണാനിധിയുടെ ഭൗതികശരീരം പൊതുദര്‍ശനത്തിനു വച്ച രാജാജി ഹാളിലേക്കു പ്രവര്‍ത്തകര്‍ തള്ളിക്കയറി. ബാരിക്കേഡുകള്‍ തകര്‍ത്ത് ഹാളിനകത്തേക്ക് പ്രവര്‍ത്തകര്‍ തള്ളിക്കയറുകയായിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തകരെ നിയന്ത്രിക്കുന്നതിനായി പൊലീസ് ലാത്തിവീശി.

കരുണാനിധിയുടെ സംസ്‌കാരം ഡിഎംകെ ആവശ്യപ്പെട്ടതു പ്രകാരം മെറീന ബീച്ചില്‍ തന്നെ നടത്താന്‍ മദ്രാസ് ഹൈക്കോടതി അനുമതി നല്‍കിയരുന്നു. ഇതിനു പിന്നാലെ രാജാജി ഹാളിലെ പൊലീസ് സംവിധാനത്തില്‍ കുറവു വരുത്തി. ഇതോടെയാണ് പ്രവര്‍ത്തകര്‍ ഹാളിലേക്കു തള്ളിക്കയറിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍, കേരള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, നടന്‍മാരായ രജനീകാന്ത്, ധനുഷ്, കമല്‍ഹാസന്‍ തുടങ്ങി ഒട്ടേറെപ്പേരെത്തി അന്തിമോപചാരം അര്‍പ്പിച്ചു.

ഡിഎംകെയുടെ ഹര്‍ജി അംഗീകരിച്ച് ഇന്നു രാവിലെയാണ് കരുണാനിധിക്കു മെറീന ബീച്ചില്‍ അന്ത്യവിശ്രമം ഒരുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. ഗാന്ധി സ്മാരകത്തിനു സമീപം സ്ഥലം നല്‍കാമെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്. ഇതു തള്ളിയാണ് കോടതി ഡിഎംകെയുടെ ആവശ്യം അംഗീകരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു