ദേശീയം

പാഞ്ഞെത്തിയ ട്രെയിൻ ഇടിച്ചുക്കയറിയത് കന്നുകാലിക്കൂട്ടത്തിലേക്ക്; 20 പശുക്കൾ ചത്തു 

സമകാലിക മലയാളം ഡെസ്ക്

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ ന​രേ​ല​യി​ൽ ട്രെ​യി​ൻ ഇ​ടി​ച്ച് 20ഓളം പ​ശു​ക്ക​ൾ ച​ത്തു. ക​ൽ​ക്ക-​ശ​താ​ബ്ദി എ​ക്സ്പ്ര​സ് ഇ​ടി​ച്ചാ​ണ് പ​ശു​ക്ക​ൾ ച​ത്ത​ത്. ട്രെയിൻ കടന്നുപോകുമ്പോൾ 30തോളം പശുക്കൾ പാളത്തിലുണ്ടായിരുന്നെന്നും അ​തി​വേ​ഗ​ത്തി​ൽ എ​ത്തി​യ ട്രെയിൻ പശുക്കളെ ഇടിച്ച്തെറുപ്പിക്കുകയായിരുന്നെന്നും ​ദൃക്സാക്ഷികൾ പറയുന്നു. 

റെയിൽവേ പൊലീസ് അധികൃതർ നൽകുന്ന വിവരമനുസരിച്ച് അപകടത്തിൽ 20പശുക്കളാണ് ചത്തത്. എന്നാൽ 26ഓളം പശുക്കൾ ചത്തെന്നാണ് നാട്ടുകാർ പറയുന്നത്. പരിക്കേറ്റ മറ്റു പുശുക്കളെ മൃ​ഗരോ​ഗാശുപത്രിയിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. 

ഇന്നലെ വൈകിട്ട് 7:15ഓടെയാണ് സംഭവം നടന്നത്. അപകടത്തെതുടർന്ന് ഇതുവഴിയുള്ള റെയിൽ ​ഗതാ​ഗതം തടസപ്പെട്ടു. ട്രാക്കിലെ തകരാറുകൾ പരിഹരിച്ച് ഒന്നരമണിക്കൂറിന് ശേഷമാണ് ട്രെയിൻ സർവീസുകൾ പുനഃരാരംഭിച്ചത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഒരാളും ചോദിക്കില്ല, രണ്ടു വോട്ടു ചെയ്താല്‍! കോട്ടിയയില്‍ ഇരട്ട വോട്ട് നിയമപരം; അപൂര്‍വ കൗതുകം

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍