ദേശീയം

മുന്‍മുഖ്യമന്ത്രിക്ക് നേരെ ജലപീരങ്കി; നനഞ്ഞു കുളിച്ച് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് മണിക് ദാ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്


അഗര്‍ത്തല: വിവിധ കാര്‍ഷിക പ്രശ്‌നങ്ങള്‍ ഉന്നയിച്ച് അഖിലേന്ത്യ കിസാന്‍സഭയും സിഐടിയും സംയുക്തമായി സംഘടിപ്പിച്ച സമരത്തിന്റെ ഭാഗമായി ആഗര്‍ത്തലയില്‍ സംഘടിപ്പിച്ച ജയില്‍ നിറയ്ക്കല്‍ സമരത്തിന് നേരെ പൊലീസ് ലാത്തിച്ചാര്‍ജ്ജും ജലപീരങ്കിയും പ്രയോഗിച്ചു. ലാത്തിച്ചാര്‍ജ്ജില്‍ നിരവധി സിപിഎം പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. മുന്‍മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ ഉള്‍പ്പടെയുളള മുതിര്‍ന്ന നേതാക്കള്‍ ഉള്ളപ്പോഴായിരുന്നു ജലപീരങ്കി പ്രയോഗം.

ലാത്തിച്ചാര്‍ജ്ജ് നടത്തിയിട്ടും ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയില്ല. നനഞ്ഞു കുളിച്ചാണ് അരമണിക്കൂറിലേറെ സമയം മണിക് സര്‍ക്കാര്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തത്.

കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുക, സ്വാമിനാഥന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ച നിലയില്‍ മിനിമം താങ്ങുവില പ്രഖ്യാപിക്കുക, വിദേശ നിക്ഷേപം അവസാനിപ്പിക്കുക, കര്‍ഷകര്‍ക്ക് 5000 രൂപ പെന്‍ഷന്‍ അനുവദിക്കുക, കൃഷിയിടങ്ങളില്‍ വെള്ളവും വൈദ്യുതിയും എത്തിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി