ദേശീയം

പത്രക്കെട്ടുകളില്‍ നിന്ന് തീപടര്‍ന്ന് കാര്‍ കത്തിയമര്‍ന്നു; ഡ്രൈവര്‍ മരിച്ചു 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കാറിന് തീപിടിച്ചുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. 23കാരനായ സുമിത് എന്നയാളാണ് മരിച്ചത്. വില്‍പനയ്ക്കുള്ള പത്രക്കെട്ടുകള്‍ പ്രസ്സില്‍ നിന്ന് ശേഖരിച്ച് മടങ്ങവെയാണ് കാറിന് തീപിടിച്ചതെന്ന് പൊലീസ് പറയുന്നു. 

ഹരിയാന സ്വദേശിയായ സുമിത് നൊയിഡയിലെ പ്രിന്റിങ് പ്രസ്സില്‍ നിന്ന് ഗുര്‍ഗാവോണിലേക്കാണ് പത്രങ്ങളുമായി യാത്രചെയ്തത്. യാത്രാമദ്ധ്യേയാണ് സഞ്ചരിച്ച കാറില്‍ തീപിടുത്തമുണ്ടായത്. തീപിടുത്തതില്‍ കാറിന്റെ മുന്‍വശം പൂര്‍ണ്ണമായും നശിച്ചുപോയെന്നും ഈ സമയം വാഹനം മറ്റേതെങ്കിലും വാഹനവുമായി കൂട്ടിയിടിച്ചിട്ടുണ്ടാകാമെന്നും പൊലീസ് സംശയിക്കുന്നു. കാറില്‍ തീപിടുത്തമുണ്ടായ ഉടനെ സുമിത്തിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

അപകടത്തില്‍പെട്ട കാര്‍ മറ്റൊരാളുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും കഴിഞ്ഞ ആറ് മാസമായി സുമിതാണ് കാര്‍ ഓടിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി