ദേശീയം

സഖ്യം തിരഞ്ഞെടുപ്പ് വരെ നീളുമോ അതോ അതിനു മുമ്പേ പാളുമോ? ; പ്രതിപക്ഷ ഐക്യത്തെ പരിഹസിച്ച് പ്രധാനമന്ത്രി

സമകാലിക മലയാളം ഡെസ്ക്

 ന്യൂഡല്‍ഹി: പ്രതിപക്ഷ ഐക്യം തിരഞ്ഞെടുപ്പ് വരെ നീളുമോ അതോ അതിനുമുമ്പേ പാളുമോയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിഹാസം. മഹാസഖ്യം കുടുംബാധിപത്യത്തെ പരിപോഷിപ്പിക്കാനുള്ളതാണ് രാജ്യത്തിന്റെ വികസനത്തിനുള്ളതല്ലെന്നും മോദി പരിഹസിച്ചു. 

ലോക്‌സഭയിലെ അവിശ്വാസപ്രമേയവും, രാജ്യസഭാ ഉപാധ്യക്ഷനെ തിരഞ്ഞെടുത്തതിലെയും പ്രതിപക്ഷത്തിന്റെ ദയനീയ പരാജയം മാത്രം നോക്കിയാല്‍ മതി സഖ്യത്തിന്റെ ആയുസ്സ് അറിയാനെന്നും മോദി പരിഹസിച്ചു. സഖ്യത്തിലംഗങ്ങളായ പാര്‍ട്ടികളില്‍ നിന്നുവരെ എന്‍ഡിഎയ്ക്ക് പിന്തുണ കിട്ടിയതായും അദ്ദേഹം അവകാശപ്പെട്ടു. 

 മമതാ ബാനര്‍ജിക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടതു കൊണ്ടാണ് ആഭ്യന്തരയുദ്ധം ഉണ്ടാക്കുമെന്നും രക്തപ്പുഴയൊഴുക്കുമെന്നുമെല്ലാം പറയേണ്ടി വരുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ലാവലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍

സഞ്ചാരികളെ ഇതിലേ ഇതിലേ...; മൂന്നാർ പുഷ്പമേള ഇന്നുമുതൽ

കനത്ത ചൂട് തുടരും; പാലക്കാട് ഓറഞ്ച് അലർട്ട് ; സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്