ദേശീയം

അമിത് ഷാ ഉയര്‍ത്തിയ ദേശീയ പതാക നിലത്ത്‌ വീണു; 'ദുരന്ത'മെന്ന് വാര്‍ത്തവായനയ്ക്കിടെ അവതാരകന്‍ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യയുടെ 72 ആം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ബിജെപി ആസ്ഥാനത്ത് നടന്ന പതാക ഉയര്‍ത്തല്‍ ചടങ്ങായിരുന്നു വൈറലായി മാറി ആ വീഡിയോയുടെ പശ്ചാത്തലം. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പതാക ഉയര്‍ത്താനെത്തി. പതാക തലകുത്തനെ നിലത്തേക്ക്. താഴേക്ക് വരുന്ന പതാക കണ്ട് അമിത്ഷാ പിന്നോട്ട് മാറി. നിലത്ത് വീണ പതാക പിന്നീട് ഉയര്‍ത്തി ചിരിച്ചുകൊണ്ട് സല്യൂട്ട് സ്വീകരിക്കുന്ന ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്. 

അമിത് ഷാ പതാക ഉയര്‍ത്തുന്നതിന്റെ കമന്ററി പറഞ്ഞു കൊണ്ടിരുന്ന ദൂരദര്‍ശന്‍ അവതാരകന്‍ പതാക നിലംപതിക്കുന്നത് കണ്ടിട്ട് ഒരു നിമിഷം നിശബ്ദനായി .ചുക്..ചുക്..ചുക് എന്ന ശബ്ദം മാത്രമായിരുന്നു പിന്നീട് കേള്‍ക്കാനുണ്ടായിരുന്നത്. അല്‍പ്പ സമയം പകച്ച ശേഷം 'ദുരന്ത'മെന്ന് ഉരുവിട്ട അവതാരകന്‍ വീണ്ടും വായന തുടരുന്നതും വീഡിയോയില്‍ കാണാം.

 അണ്‍ ഒഫീഷ്യല്‍ സുസുസ്വാമി എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നുമാണ് ഈ ദൃശ്യങ്ങള്‍ വൈറലായി മാറിയത്. അതിനിടെ ദേശീയ പതാകയോട് അനാദരവ് കാണിച്ചുവെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

തൃശൂര്‍ നഗരത്തിന്റെ പ്രഥമ മേയര്‍ ജോസ് കാട്ടൂക്കാരന്‍ അന്തരിച്ചു

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍