ദേശീയം

ലോക്സഭാ തെര‍ഞ്ഞെടുപ്പിനൊരുങ്ങി കോൺ​ഗ്രസ് ; കോർ കമ്മിറ്റിക്ക് രൂപം നൽകി, ആന്റണിയും വേണു​ഗോപാലും സമിതിയിൽ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുമായി കോൺ​ഗ്രസ്. ഇതിന്റെ ഭാ​ഗമായി തയ്യാറെടുപ്പുകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമായി മൂന്ന് പ്രധാന സമിതികള്‍ക്ക് കോൺ​ഗ്രസ് അധ്യക്ഷൻ രൂപം നൽകി.  ഏകോപനം, പ്രകടനപത്രിക, പ്രചാരണം എന്നിവയ്ക്കായി മൂന്ന് കമ്മറ്റികള്‍ക്കാണ് രാഹുല്‍ ഗാന്ധി രൂപം നല്‍കിയത്.

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഒമ്പതം​ഗ കോർ കമ്മിറ്റിക്കാണ് രൂപം നൽകിയിട്ടുള്ളത്. ഇതിൽ മുതിർന്ന നേതാവ് എ കെ ആന്റണി, എഐസിസി ജനറൽ സെക്രട്ടറി കെസി വേണു​ഗോപാൽ എന്നിവരും ഉൾപ്പെടുന്നു.  ഗുലാം നബി ആസാദ്, പി.ചിദംബരം, അശോക് ഗെഹ്‌ലോട്ട്, മല്ലികാര്‍ജ്ജുന ഖാര്‍ഗെ, അഹമ്മദ് പട്ടേല്‍, ജയ്റാം രമേശ്, രണ്‍ദീപ് സുര്‍ജെവാല എന്നിവരാണ് കോർ കമ്മിറ്റിയിലെ മറ്റ് അം​ഗങ്ങൾ. 


പാര്‍ട്ടിയുടെ പ്രകടനപത്രിക തയ്യാറാക്കുന്നതിന് 19 അംഗ കമ്മിറ്റിയാണുള്ളത്. കേരളത്തില്‍ നിന്ന് ശശി തരൂരും ബിന്ദു കൃഷ്ണയും ഈ കമ്മിറ്റിയിലുണ്ട്. പ്രചാരണ കമ്മിറ്റിയില്‍ 13 അംഗങ്ങളുണ്ട്. കേരളത്തില്‍ നിന്ന് വി ഡി സതീശന്‍ ഈ കമ്മിറ്റിയില്‍ ഇടം നേടിയിട്ടുണ്ട്.

പ്രകടനപത്രിക സമിതി

 മന്‍പ്രീത് ബാദല്‍, പി.ചിദംബരം, സുഷ്മിത ദേവ്, രജീവ് ഗൗഡ, ഭൂപേന്ദ്ര സിങ് ഹൂഡ, ജയ്‌റാം രമേശ്, സല്‍മാന്‍ ഖുര്‍ഷിദ്, ബിന്ദു കൃഷ്ണ, സെല്‍ജകുമാരി, രഘുവീര്‍ മീന, ബാലചന്ദ്ര മുന്‍ഗേക്കര്‍, മീനാക്ഷി നടരാജന്‍, രജിനി പാട്ടില്‍, സാം പിട്രോഡ, സച്ചിന്‍ റാവു, തംറദ്വജ് സാഹു, മുകുള്‍ സാങ്മ, ശശി തരൂര്‍, ലളിതേഷ് ത്രിപാഠി.

പ്രചാരണ സമിതി

ചരന്‍ദാസ് ഭക്ത, പ്രവീണ്‍ ചക്രവര്‍ത്തി, മിന്‍ന്‍ഡ് ദെറോറ, കേത്കര്‍ കുമാര്‍, ഖേരാ പവന്‍, വി.ഡി.സതീശന്‍, ആനന്ദ് ശര്‍മ്മ, ജയ്‌വീര്‍ ഷെര്‍ഗില്‍, രാജീവ് ശുക്ല, ദിവ്യ സ്പന്ദന, രന്ദീപ് സുര്‍ജെവാല, മനീഷ് തിവാരി, പ്രമോദ് തിവാരി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി