ദേശീയം

മോദി വീണ്ടും പ്രധാനമന്ത്രി ആകുന്നതില്‍ എന്‍ഡിഎയിലെ ചിലര്‍ക്ക് താല്‍പ്പര്യമില്ല ; വെളിപ്പെടുത്തലുമായി കേന്ദ്രമന്ത്രി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രി ആകുന്നതിനോട് എന്‍ഡിഎയിലെ ചിലര്‍ താല്‍പ്പര്യപ്പെടുന്നില്ലെന്ന് കേന്ദ്രമന്ത്രി. കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ് സഹമന്ത്രിയും രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി നേതാവുമായ ഉപേന്ദ്ര കുശ്‌വാഹയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഉത്തമബോധ്യത്തോടെയാണ് ഇക്കാര്യം പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

എന്നാല്‍ മോദി വീണ്ടും പ്രധാനമന്ത്രി ആകുന്നതിനെ എതിര്‍ക്കുന്നവര്‍ ആരൊക്കെയാണെന്ന് വെളിപ്പെടുത്താന്‍ അദ്ദേഹം വിസമ്മതിച്ചു. ചിലര്‍ ദേശീയ ജനാധിപത്യ സഖ്യത്തില്‍ ഭിന്നതയുണ്ടെന്ന് പ്രചരിപ്പിക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബീഹാറിലെ സീറ്റു വിഭജനവുമായി ബന്ധപ്പെട്ട് എന്‍ഡിഎയില്‍ ഒരു അഭിപ്രായ ഭിന്നതയും ഇല്ലെന്നും ഉപേന്ദ്ര കുശ്‌വാഹ പറഞ്ഞു. 

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബീഹാറില്‍ ആകെയുള്ള 40 സീറ്റില്‍ 20 ലും മല്‍സരിക്കുമെന്ന് ബിജെപി നേതാവ് നേരത്തെ വ്യക്തമാക്കിയിരുന്നു. 12 സീറ്റ് ജെഡിയുവിനും, അഞ്ച് സീറ്റ് രാം വിലാസ് പസ്വാന്റെ ലോക്ജനശക്തി പാര്‍ട്ടിയും, രണ്ട് സീറ്റ് രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടിക്കും, ആര്‍എല്‍എസ്പിയിലെ പിളര്‍ന്ന വിഭാഗത്തിന് ഒരു സീറ്റും നല്‍കുമെന്നാണ് ബിജെപി അറിയിച്ചത്. 

ഇതില്‍ പ്രതിഷേധിച്ച് രാഷ്ട്രീയ ലോക്‌സമതാ പാര്‍ട്ടിയും ഉപേന്ദ്ര കുശ്‌വാഹയും എന്‍ഡിഎയ്ക്ക് പുറത്തുള്ള കക്ഷികളുമായി സീറ്റ് ചര്‍ച്ചകല്‍ നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനിടെയാണ്, എന്‍ഡിഎയില്‍ മോദിക്കെതിരെ പടയൊരുക്കം ഉള്ളതായി സൂചിപ്പിച്ച് കേന്ദ്രമന്ത്രി കുശ്‌വാഹ രംഗത്തെത്തിയത്. എന്നാല്‍ ഈ വെളിപ്പെടുത്തലിനെതിരെ ബിജെപി പ്രതികരിച്ചിട്ടില്ല. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം