ദേശീയം

രാമക്ഷേത്രത്തിനായി സമ്മര്‍ദ്ദവുമായി സംഘപരിവാര്‍ ; 'സങ്കല്‍പ്പ് രഥയാത്ര' ഇന്നുമുതല്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് സമ്മര്‍ദം ശക്തമാക്കാന്‍ സംഘപരിവാര്‍ നടത്തുന്ന രഥയാത്ര ഇന്ന് ന്യൂഡല്‍ഹിയില്‍ തുടങ്ങും. സംഘപരിവാര്‍ സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ചാണ് രഥയാത്രയ്ക്ക് ചുക്കാന്‍ പിടിക്കുന്നത്. 

രാമക്ഷേത്രത്തിന്റെ പണിതുടങ്ങുന്നതിനുള്ള തടസം നീക്കാന്‍ പാര്‍ലമെന്റില്‍ ബില്ലു കൊണ്ടുവരികയോ, കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കുകയോ വേണമെന്നാണ് ആര്‍എസ്എസിന്റെ ആവശ്യം. 10 ദിവസത്തെ സങ്കല്‍പ്പ് രഥയാത്ര ഡിസംബര്‍ 9ന് ഡല്‍ഹി രാംലീല മൈതാനത്ത് വിശ്വഹിന്ദ് പരിഷത്തിന്റെ വന്‍ റാലിയോടെ രഥയാത്ര സമാപിക്കും.  

അയോധ്യ കേസുമായി ബന്ധപ്പെട്ട് ശിവസേനയും വിഎച്ച്പിയും കഴിഞ്ഞദിവസം റാലി നടത്തിയിരുന്നു. അയോധ്യയില്‍ ക്ഷേത്രനിര്‍മ്മാണത്തിന് നിയമം നിര്‍മ്മിക്കാന്‍ കേന്ദ്രം തയ്യാറെടുക്കുകയാണ്. എന്നാല്‍ കേസ് തീര്‍പ്പാക്കാതെ സുപ്രിം കോടതി അനാവശ്യമായി വൈകിപ്പിക്കുകയാണെന്ന് ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി