ദേശീയം

ഡ്രൈവറെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച;കൊല്ലുമെന്ന് ഭീഷണി; വീഡിയോ കോള്‍ വിളിച്ച് ഭാര്യയുടെ നഗ്നചിത്രം എടുത്തു 

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരൂ: ഡ്രൈവറെ കൊള്ളയടിച്ച ശേഷം ഭാര്യയെ വീഡിയോ കോള്‍ ചെയ്ത് ഭീഷണിപ്പെടുത്തി നഗ്നചിത്രം എടുത്തതായി പരാതി. കഴിഞ്ഞ ദിവസമാണ് സംഭവം. വെളളിയാഴ്ച രാത്രി ബെംഗളൂരുവിലെ അഡുഗോഡിയില്‍ നിന്ന് ദൊമ്മസാന്ദ്രയിലേക്ക് ഓട്ടം വിളിച്ച യാത്രക്കാര്‍ െ്രെഡവറെ കൊളളയടിക്കുകയായിരുന്നു. സോമശേഖറിന്റെ ഭാര്യയെ വിഡിയോ കോള്‍ െചയ്ത് ഭീഷണിപ്പെടുത്തി നഗ്‌നയാക്കി സ്‌ക്രീന്‍ ഷോട്ട് എടുത്തുവെന്നും സോമശേഖര്‍ പരാതിയില്‍ പറയുന്നു. 

എന്റെ അക്കൗണ്ടില്‍ 9,000 രൂപയും പേടിഎം അക്കൗണ്ടില്‍ 20,000 രൂപയുമാണ് ഉണ്ടായിരുന്നത്. സുഹൃത്തുക്കളെ വിളിച്ച് കൂടുതല്‍ പണം അയച്ചു തരാന്‍ അവര്‍ നിര്‍ബന്ധിച്ചെന്നും സോമശേഖര്‍ പറയുന്നു. രാത്രി 10 മണിയോടെയാണ് അവര്‍ കാറില്‍ കയറിയത്. 22 കിലോമീറ്ററുകള്‍ മാത്രമാണ് പോകാനുണ്ടായിരുന്നത്. രാത്രി 10.30 ഓടു കൂടി ഇവര്‍ പറഞ്ഞ് സ്ഥലത്ത് എത്തിയെങ്കിലും ആരും കാറില്‍ നിന്ന് ഇറങ്ങാന്‍ കൂട്ടാക്കിയില്ല. ങ്ങളുടെ വീട്ടിലേക്ക് പോവണമെന്നും മുന്നോട്ട് വണ്ടി ഓടിച്ച് പോകണമെന്നും ഇവര്‍ പറഞ്ഞു. കുറച്ച് ദൂരം ചെന്നപ്പോള്‍ നാല് പേരും ചേര്‍ന്ന് തന്നെ മര്‍ദിച്ച് കാറിന്റെ താക്കോല്‍ പിടിച്ചുവാങ്ങി. കൂട്ടത്തിലൊരാളാണ് വണ്ടി ഓടിച്ചത്. 100 കിലോമീറ്ററോളം യാത്ര പിന്നീട്ട ശേഷമാണ് ഇവര്‍ പണം ആവശ്യപ്പെട്ടത്. 

യാത്രയ്ക്കിടെ വിജനമായ സ്ഥലത്ത് വണ്ടി നിര്‍ത്തി. എന്റെ ഫോണ്‍ പിടിച്ചു വാങ്ങി 30 മിനിട്ടോളം ഭാര്യയെ വിഡിയോകോള്‍ ചെയ്തു. എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഭാര്യയെ കൊണ്ട് വസ്ത്രം അഴിപ്പിച്ച് പൂര്‍ണനഗ്‌നയാക്കി അതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ എടുത്തെന്നും അതുമായാണ് ഇവര്‍ കടന്നു കളഞ്ഞതെന്നും സോമശേഖര്‍ പറഞ്ഞു. സോമശേഖറിനെ ബന്ധിയാക്കി ഒരു ലോഡ്ജില്‍ പാര്‍പ്പിച്ചുവെങ്കിലും ടോയ്‌ലെറ്റ് വി്!ഡോ തകര്‍ത്ത് രക്ഷപ്പെടുകയായിരുന്നുവെന്നും സോമശേഖര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

''അമ്പതോളം പേരുടെ സംഘം വളഞ്ഞു; പിന്നെ ഇടിയായിരുന്നു. ക്യാമറ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നിന്നെങ്കിലും ക്യാമറയോട് ചേര്‍ത്ത് ഇടിച്ചു''

തെരഞ്ഞെടുപ്പിന് മുമ്പ് കെജരിവാള്‍ പുറത്തേക്ക്? , ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിച്ചേക്കുമെന്ന് സുപ്രീംകോടതി

ഇനി നിര്‍ണായകം, പ്ലേ ഓഫിലേക്ക് ആരെല്ലാം?

ഐസിയു പീഡനക്കേസില്‍ സമരം അവസാനിപ്പിച്ച് അതിജീവിത