ദേശീയം

ഹൈക്കോടതി അഭ്യര്‍ത്ഥിച്ചു; തമിഴ്‌നാട്ടില്‍ അനിശ്ചിതകാല പണിമുക്ക് മാറ്റിവച്ചു

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഗജ ചുഴലിക്കാറ്റ് വ്യാപക നാശം വിതച്ച തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ആരംഭിക്കാനിരുന്ന അനിശ്ചിതകാല പണിമുടക്ക് ഡിസംബര്‍ പത്തിലേക്ക് മാറ്റി. മദ്രാസ് ഹൈക്കോടതിയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് നടപടി. 

ഏഴിന ആവശ്യങ്ങള്‍ ഉന്നയിച്ച് സര്‍വീസ് സംഘടനകള്‍ ഇന്നുമുതല്‍ സമരം തുടങ്ങുമെന്നായിരുന്നു തീരുമാനം. ദുരിതബാധിത പ്രദേശങ്ങളിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത് സമരം മാറ്റിവയ്ക്കണമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി ആവശ്യപ്പെട്ടിരുന്നു. പക്ഷേ സംഘടനകള്‍ ചെവികൊണ്ടില്ല. ഇതിനിടെപണിമുടക്ക് വിലക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതി മധുര ബെഞ്ചിന് മുന്നില്‍ ഹര്‍ജിയെത്തി. 

തിങ്കളാഴ്ച ഹര്‍ജി പരിഗണിച്ച ജസ്റ്റിസുമാരായ ശശിധരന്‍,സ്വാമിനാഥന്‍ എന്നിവര്‍ പണിമുടക്ക് ഡിസംബര്‍ പത്തുവരെ നീട്ടുവച്ചുകൂടെയെന്ന്  ചോദിച്ചു. ഇത് മാനിച്ച് സംഘടനകള്‍ പണിമുടക്ക് നീട്ടിവയ്ക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി; എംഡിക്ക് നിര്‍ദേശം

സംസ്ഥാനത്ത് അടുത്ത നാല് ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ; ശക്തമായ ഇടിമിന്നലും കാറ്റും

'ഇങ്ങനെ അബോർഷനാവാൻ ഞാൻ എന്താണ് പൂച്ചയാണോ?'; അഭ്യൂഹങ്ങളോട് ഭാവന

ഡ്യൂട്ടിക്കാണെന്ന് പറഞ്ഞു പുറപ്പെട്ടു; പൊലീസ് ഉദ്യോ​ഗസ്ഥനെ കാണാനില്ലെന്ന് കുടുംബം

ടെസ്റ്റ് പരിഷ്‌കരണം, ഡ്രൈവിങ് സ്‌കൂളുകള്‍ സമരത്തിലേയ്ക്ക്