ദേശീയം

എന്നുതീരും കര്‍ഷകരുടെ ഈ ദുരിതം?: ഒരുകിലോ സവാളയ്ക്ക് വില 39 പൈസ, 545കിലോയ്ക്ക് 216രൂപ; കിട്ടിയ തുക മുഖ്യമന്ത്രിക്ക് മണി ഓര്‍ഡര്‍ അയച്ച് കര്‍ഷകന്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഒരുകിലോ സവാളയ്ക്ക് വില 39 പൈസ. 545കിലോ വിറ്റപ്പോള്‍ കിട്ടയത് 216രൂപ. മഹാരാഷ്ട്രയിലെ കര്‍ഷകരുടെ ദുരിതം അവസാനിക്കുന്നില്ല. അവസാനം ഗത്യന്തരമില്ലാതെ 545കിലോ വിറ്റപ്പോള്‍ ലഭിച്ച പണം കര്‍ഷകന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന് അയച്ചുകൊടുത്തു. നാസിക്കിലെ യേവഌതാലൂക്ക് നിവാസി ചന്ദ്രകാന്ത് ദേശ്മുഖാണ് മുഖ്യമന്ത്രിക്ക് മണി ഓര്‍ഡര്‍ അയച്ചുകൊടുത്തത്.

വരള്‍ച്ചയ്ക്ക് സമാനമായ സാഹചര്യമാണ് ഗ്രാമത്തില്‍. വായ്പ എങ്ങനെ തിരിച്ചടക്കുമെന്ന് അറിയില്ല-ദേശ്മുഖ് പറയുന്നു.നാസിക്കിലെ സഞ്ജയ് സാറെ എന്ന കര്‍ഷകന്‍ 750കിലോ വിറ്റപ്പോള്‍ കിട്ടിയ 1064രൂപ പ്രധാനമന്ത്രിക്ക് അയച്ചുകൊടുത്തിരുന്നു. 

വിലയില്ലായ്മയും വരള്‍ച്ചയും കൊണ്ട് പൊറുതിമുട്ടിയ കര്‍ഷകര്‍ മഹാരഷ്ട്രയില്‍ വലിയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചിരുന്നു. എന്നാല്‍ ബിജെപി സര്‍ക്കാര്‍ ഇതൊന്നും കണ്ടമട്ടില്ല. കഴിഞ്ഞ മാസം മുംബൈയില്‍ നടന്ന ലോങ് മാര്‍ച്ചില്‍ പതിനായരത്തോളം കര്‍ഷകരാണ് പങ്കെടുത്തത്. മഹാരാഷ്ട്രയെ പിടിച്ചുകുലുക്കിയ ലോങ് മാര്‍ച്ചില്‍ ഉറപ്പു നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുക, സ്വാമി നാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, വനാവകാശ നിയമത്തിന് കീഴിലുള്ള നഷ്ടപരിഹാര തുകകള്‍ വിതരണം ചെയ്യുക, വിളകള്‍ക്ക് അടിസ്ഥാന വില വര്‍ധിപ്പിക്കുക, വാഗ്ദാനങ്ങള്‍ പാലിക്കുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ ജ്യൂഡീഷ്യല്‍ കമ്മീഷനെ നിയമിക്കുക, കാര്‍ഷിക വായ്പകള്‍ പൂര്‍ണമായും എഴുതിത്തള്ളുക എന്നിവ ഉന്നയിച്ചായിരുന്നു കര്‍ഷകര്‍ മുംബൈ നഗരത്തെ പിടിച്ചു കുലുക്കിയ മാര്‍ച്ച് സംഘടിപ്പിച്ചത്. മാര്‍ച്ച് അവസാനിപ്പിക്കാനായി അടിസ്ഥാന വില വര്‍ധനവ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അംഗീകരിക്കാം എന്ന് മുഖ്യമന്ത്രി എഴുതി ഒപ്പിട്ടു നല്‍കിയിരുന്നു. എന്നാല്‍ കര്‍ഷകരുടെ കെടുതിക്ക് ഇതുവരെയും പരിഹാരമൊന്നും ഉണ്ടായിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'