ദേശീയം

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പ്രസംഗ വേദിയില്‍ കുഴഞ്ഞുവീണു (വിഡിയോ)

സമകാലിക മലയാളം ഡെസ്ക്

അഹമ്മദ്‌നഗര്‍: കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി സ്റ്റേജില്‍ കുഴഞ്ഞുവീണു. മഹാരാഷ്ട്രയിലെ മഹാത്മാ ഫുലെ അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയുടെ ബിരുദ ദാന ചടങ്ങിനിടെയാണ് മന്ത്രി കുഴഞ്ഞുവീണത്. ഉടന്‍ തന്നെ ആശുപത്രിയിലേക്കു മാറ്റി. ആശങ്കപ്പെടാനില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ബിരുദ ദാന ചടങ്ങില്‍ സംസാരിച്ച ശേഷം തിരിച്ചു ഇരിപ്പിടത്തിലെത്തിയ നിതിന്‍ ഗഡ്കരി ദേശീയ ഗാനാലാപനത്തിനായി എഴുന്നേറ്റു നിന്നപ്പോഴാണ് കുഴഞ്ഞുവീണത്. സമീപത്തുണ്ടായരുന്ന ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു അദ്ദേഹത്തെ താങ്ങി. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. 

രക്തത്തിലെ പഞ്ചസാരയുടെ അളവു കുറഞ്ഞതാണ് കുഴഞ്ഞുവീഴാന്‍ കാരണമെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. ഗഡ്കരിയെ പിന്നീട് ഡിസ് ചാര്‍ജ് ചെയ്തു. തനിക്കു സുഖമായതായി ഗഡ്കരി തന്നെ പിന്നീട് ട്വിറ്ററിലൂടെ അറിയിച്ചു. 

വിഡിയോ കടപ്പാട് എംപി തക്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം