ദേശീയം

ഒഡീഷയിലും മത്സരിക്കുമെന്ന് ടിഡിപി; അത് നന്നായെന്ന് കോണ്‍ഗ്രസ് 

സമകാലിക മലയാളം ഡെസ്ക്


ഭുവനേശ്വര്‍: അടുത്ത ലോക്‌സഭ, നിമയസഭ തെരഞ്ഞെടുപ്പുകളില്‍ ഒറീസയില്‍ നിന്ന് മത്സരിക്കാന്‍ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നയിക്കുന്ന തെലുങ്ക് ദേശം പാര്‍ട്ടി തീരുമാനിച്ചു. പാര്‍ട്ടിയുടെ മറ്റു സംസ്ഥാനങ്ങളിലുള്ള സ്വാധീനം വര്‍ധിപ്പിക്കാനുള്ള ശ്രമമായിട്ടാണ് അയല്‍ സംസ്ഥാനത്തിലും മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. 

52 നിയമസഭ മണ്ഡലങ്ങളിലും അഞ്ച്് ലോക്‌സഭ മണ്ഡലങ്ങളിലും പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് സംസ്ഥാന മേധാവി രാജേഷ് പുത്ര പറഞ്ഞു. തെലുങ്ക് ഭാഷ സംസാരിക്കുന്നവര്‍ തിങ്ങിപ്പാര്‍ക്കുന്ന ദക്ഷിണ മേഖലകളിലാണ് പാര്‍ട്ടി കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതെന്ന് രാജേഷ് വ്യക്തമാക്കി. 

ടിഡിപി സംസ്ഥാനത്തേക്ക് കടന്നുവരുന്നതുകൊണ്ട് പ്രത്യേകിച്ച് മാറ്റമൊന്നും സംഭവിക്കാന്‍ പോകുന്നില്ലെന്ന് ഭരണപ്പാര്‍ട്ടിയായ ബിജെഡി പറയുമ്പോള്‍, ടിഡിപിയുടെ കടന്നുവരവ് തങ്ങള്‍ക്ക് അനുകൂല കാലാവസ്ഥ സൃഷ്ടിക്കുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. ബിജെഡിയുടെ വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ടിഡിപിക്ക് സാധിക്കുമെന്ന് കോണ്‍ഗ്രസ് കരുതുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, അന്വേഷണം

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല

അടിവസ്ത്രത്തിനുളളിൽ പ്രത്യേക അറ; ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 33 ലക്ഷം രൂപയുടെ സ്വർണം; രണ്ടുപേർ പിടിയിൽ

മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ; 94 മണ്ഡലങ്ങൾ വിധിയെഴുതും; നിരവധി പ്രമുഖർക്ക് നിർണായകം